Vijay Divorce Case : വിജയിൽ നിന്ന് വിവാഹം മോചനം വേണ്ടെന്ന് ഭാര്യ സം​ഗീത, കേസിൽ വഴിത്തിരിവ്

Vijay Divorce Case : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചന കേസ് വഴിത്തിരിവിലേക്ക്. ജോസഫ് വിജയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് സംഗീത സമർപ്പിച്ച കേസിലാണ് വഴിത്തിരിവ്. തനിക്ക് വിവാഹ മോചനം വേണ്ടെന്ന് സംഗീത കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ചപ്പോൾ വീഡിയോ കോൺഫറൻസ്‌ വഴിഹാജരായി ആണ് സംഗീത തന്റെ തീരുമാനം അറിയിച്ചത്.

Vijay Divorce Case : വിജയിൽ നിന്ന് വിവാഹം മോചനം വേണ്ടെന്ന് ഭാര്യ സം​ഗീത, കേസിൽ വഴിത്തിരിവ്

Vijay And Sangeetha

Updated On: 

07 Aug 2026 | 05:23 PM

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെയും ഭാര്യ സംഗീതയുടെയും വിവാഹ മോചന കേസ് വഴിത്തിരിവിലേക്ക്. ജോസഫ് വിജയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് സംഗീത സമർപ്പിച്ച കേസിലാണ് വഴിത്തിരിവ്. തനിക്ക് വിവാഹ മോചനം വേണ്ടെന്ന് സംഗീത കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ചപ്പോൾ വീഡിയോ കോൺഫറൻസ്‌ വഴിഹാജരായി ആണ് സംഗീത തന്റെ തീരുമാനം അറിയിച്ചത്. രാഷ്ട്രീയ വിജയത്തിന് ശേഷം വിജയുടെ കുടുംബം ഇടപെട്ട് നടത്തിയ ഇടപെടലുകളാണ് കേസ് പിൻവലിക്കുന്നതിലേക്ക് എത്തിയത് എന്നാണ് സൂചന.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ കേസ് പരിഗണിച്ചപ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുവദിക്കണമെന്ന് വിജയിയും സംഗീതയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെ ആരോപിച്ചാണ് സംഗീത കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ കേസ് പുരോഗമിക്കുന്നതിനിടെ വിജയിയുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോടതിക്ക് പുറത്ത് കേസ് തീർപ്പാക്കാൻ ശ്രമം ഉണ്ടായിരുന്നു എന്നും സംഗീതയ്ക്കും മക്കൾക്കുമായി വലിയൊരു തുക ജീവനാംശം നൽകാൻ വിജയ് തയ്യാറായി എന്നുമായിരുന്നു റിപ്പോർട്ടുകൾ.

Also Read : തുടക്കം വിസ്മയിപ്പിച്ചോ…. ഫീൽ ഗുഡിൽ നിന്ന് തുടങ്ങി ആക്ഷൻ ത്രില്ലറിലേക്ക്, ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ഇന്ന് കേസ് പരിഗണിച്ചപ്പോൾ വിജയി കോടതിയിൽ ഹാജരായിരുന്നില്ല. എന്നാൽ നിയമസഭയിൽ അദ്ദേഹം സന്നിഹിതനായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി വിജയിക്ക്‌ മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് സംഗീത തന്റെ പരാതിയിൽ ആരോപിച്ചിരുന്നത്. അഞ്ചു വർഷത്തിലേറെയായി തങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. താൻ മാനസികമായി തകർന്ന അവസ്ഥയിലാണെന്നും സംഗീത പരാതിയിൽ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു അദ്ധ്യായം തുറന്നു കൊണ്ടാണ് വിജയിയുടെ നേതൃത്വത്തിലുള്ള ടി വി കെ എന്ന പാർട്ടി അധികാരം പിടിച്ചത്. അധികാരത്തിലെത്തിയത് മുതൽ ഏറെ ജനപ്രിയമായ തീരുമാനങ്ങൾ കൈക്കൊണ്ടുകൊണ്ടാണ് വിജയ് സർക്കാർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ പെൺകുട്ടികളുടെ വിവാഹത്തിന് ഒരു പവൻ സ്വർണം കൊടുക്കുന്നത് അടക്കമുള്ള വലിയ പ്രഖ്യാപനങ്ങളാണ് ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ യുവജനതയുടെ പിന്തുണയാണ് വിജയിയെ അധികാരത്തിൽ എത്തിക്കുന്നതിൽ പ്രധാന ഘടകമായി പ്രവർത്തിച്ചത്.

English Summary

The divorce case involving Joseph Vijay and his wife Sangeetha has reached a turning point. Sangeetha, who had previously filed for divorce from Joseph Vijay, informed the court that she no longer wishes to proceed with the divorce. She conveyed this decision while appearing via video conference during the hearing.

Follow Us
Related Stories
Thudakkam Movie First Review : തുടക്കം വിസ്മയിപ്പിച്ചോ…. ഫീൽ ഗുഡിൽ നിന്ന് തുടങ്ങി ആക്ഷൻ ത്രില്ലറിലേക്ക്, ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
Vismaya Mohanlal: വലിയ ‘തുടക്ക’ത്തിന് അനുഗ്രഹം തേടി മണ്ണാറശാലയിലെത്തി വിസ്മയ മോഹൻലാലും സുചിത്രയും! വീഡിയോ കാണാം
Thudakkam Movie Release : തുടക്കം നാളെ തിയേറ്ററുകളിലേക്ക്… ‘നിങ്ങളുടെ കയ്യിലേക്ക് തരുകയാണ്, ഇഷ്ടമായാൽ നാലാളോട് പറയണേ’ എന്ന് ജൂഡ്
Anali Web Series : ഇത് കൂടത്തായി കേസിലെ ജോളി അല്ലെ ! ചർച്ചയായി അണലി വെബ്സീരീസിന്റെ ക്യാരക്ടർ പോസ്റ്റർ
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
ഓഗസ്റ്റ് 8 മുതൽ ഭാഗ്യം കടാക്ഷിക്കുന്ന 4 രാശികൾ
മഴക്കാലത്തെ മുടിക്കൊഴിച്ചിൽ അകറ്റാൻ ചെയ്യേണ്ടത്
കോഴിമുട്ടയേക്കാൾ പോഷകമുള്ളതോ കാടമുട്ട? ഒരു ദിവസം എത്രയെണ്ണം കഴിക്കാം?
ചായ കുടിച്ചാൽ മുടി പോകുമോ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു