AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vinayakan: കള്ളടിച്ച് സകലതും അടിച്ചുപോയവർ മറ്റുളളവരെ ഉപദേശിക്കുന്നെന്ന് വിനായകൻ; സലിം കുമാറിനെയാണോയെന്ന് കമന്റുകൾ

Vinayakan Criticizes Those Giving Advice on Drug Addiction: കള്ള് കുടിച്ച് സകല അവയവങ്ങളും നശിച്ച്, എഴുന്നേറ്റ് നിൽക്കാൻ നാല് പേരുടെ സഹായം ആവശ്യമായി വരുന്നവർ പൊതുവേദിയിൽ വന്ന് ലഹരിയെ കുറിച്ച് സംസാരിക്കുന്നത് തമാശയും ദുരന്തവും ആണെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.

Vinayakan: കള്ളടിച്ച് സകലതും അടിച്ചുപോയവർ മറ്റുളളവരെ ഉപദേശിക്കുന്നെന്ന് വിനായകൻ; സലിം കുമാറിനെയാണോയെന്ന് കമന്റുകൾ
വിനായകൻ, സലിം കുമാർImage Credit source: Facebook
nandha-das
Nandha Das | Updated On: 03 Jun 2025 17:50 PM

ലഹരിക്കെതിരെ സംസാരിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. മദ്യം കഴിച്ച് ആരോഗ്യം നഷ്ടപ്പെട്ടവർ പോലും പൊതുവേദിയിൽ വന്ന് യുവതീ യുവാക്കളെ ഉപദേശിക്കുകയാണെന്ന് വിനായകൻ പറയുന്നു. സ്വന്തമായി എഴുന്നേൽക്കാൻ കഴിയാതെ മറ്റുള്ളവരുടെ സഹായത്തോടെ വേദിയിൽ വന്നാണ് പലരും സംസാരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം.

കള്ള് കുടിച്ച് സകല അവയവങ്ങളും നശിച്ച്, എഴുന്നേറ്റ് നിൽക്കാൻ നാല് പേരുടെ സഹായം ആവശ്യമായി വരുന്നവർ പൊതുവേദിയിൽ വന്ന് ലഹരിയെ കുറിച്ച് സംസാരിക്കുന്നത് തമാശയും ദുരന്തവും ആണെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. കള്ളാണെങ്കിലും കഞ്ചാവാണെങ്കിലും മയക്കുമരുന്ന് ആണെങ്കിലും മയക്കുന്നതെല്ലാം ലഹരിയാണെന്ന് നടൻ പറയുന്നു. സ്വന്തമായി എഴുന്നേൽക്കാൻ കഴിയാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന് ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നിങ്ങൾ ആണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നതെന്നും വിനായകൻ വിമർശിച്ചു.

“ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്…” എന്നും വിനായകൻ ചോദിക്കുന്നു. “നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?” എന്ന് ചോദിച്ചുകൊണ്ടാണ് വിനായകൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ALSO READ: ‘വിവാഹം 30-ാം വയസിൽ; കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതാണോയെന്ന് സ്ഥിരം ചോദ്യം’; മറുപടിയുമായി മീര അനിൽ

വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

നടൻ സലിം കുമാറിനെയാണ് വിനായകൻ പേര് പറയാതെ വിമർശിക്കുന്നതെന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സലിം കുമാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. “ആയ കാലത്ത് കള്ളിൽ മുങ്ങി കുളിച്ച്, പിന്നീട് വയ്യാതെ ആവുമ്പോൾ ഉപദേശവുമായി വരുന്നത് അരോചകം തന്നെ’യാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. “ലഹരി ഉപയോഗിച്ച് അതിന്റെ ദുരന്തം അനുഭവിച്ച ഒരാൾക്കേ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാനാകൂ” എന്നും മറ്റൊരാൾ പറഞ്ഞു.