AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lena: ‘ഒരു സുനാമി വന്നപോലെയായിരുന്നു ഈ മാറ്റം, വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല’

Lena reveals how did she meet Prasanth Balakrishnan: ഒരു സുനാമി വന്നപോലെയായിരുന്നു ഈ മാറ്റം. ഒരിക്കലും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. 14 വര്‍ഷം ഒറ്റയ്ക്ക് ജീവിച്ചു. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നാണ് ചിന്തിച്ചത്. താന്‍ എഴുതിയ പുസ്തകമാണ് ഇതിനൊക്കെ കാരണമെന്നും ലെന

Lena: ‘ഒരു സുനാമി വന്നപോലെയായിരുന്നു ഈ മാറ്റം, വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല’
ലെനയും ഭര്‍ത്താവ് പ്രശാന്തും Image Credit source: instagram.com/lenaasmagazine
jayadevan-am
Jayadevan AM | Updated On: 06 Aug 2025 16:16 PM

വിവാഹജീവിതം വളരെയധികം ആസ്വദിക്കുന്നുവെന്നും ഇപ്പോള്‍, ഒരു ഇരുത്തം വന്നതുപോലെ തോന്നുന്നുണ്ടെന്നും നടി ലെന. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലെന വിവാഹജീവിതത്തെക്കുറിച്ച് മനസ് തുറന്നത്. വിവാഹത്തിന് മുമ്പ്‌ ജീവിതത്തില്‍ എല്ലാ റോളും നമ്മള്‍ സ്വയം ചെയ്യേണ്ടി വരുമായിരുന്നുവെന്നും, ഇപ്പോള്‍ സ്വന്തം റോള്‍ മാത്രം ചെയ്താല്‍ മതിയെന്നും ലെന പറഞ്ഞു. കുറച്ചുകൂടി സമാധാനമായി. സേഫ്റ്റി, സെക്യൂരിറ്റി തുടങ്ങിയവ സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. 14 വര്‍ഷമായിട്ട് ഒരു വണ്‍മാന്‍ഷോയായിരുന്നു. അതില്‍ നിന്നു റിലീഫ് കിട്ടിയെന്നും താരം വ്യക്തമാക്കി.

ദൈവത്തിന്റെ ആത്മകഥ എന്ന പുസ്തകം എഴുതിയതിനെക്കുറിച്ചും ഭര്‍ത്താവും ഇന്ത്യന്‍ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ കണ്ടുമുട്ടിയതിനെക്കുറിച്ചും താരം വെളിപ്പെടുത്തി. ഒരു സുനാമി വന്നപോലെയായിരുന്നു ഈ മാറ്റം. ഒരിക്കലും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. 14 വര്‍ഷം ഒറ്റയ്ക്ക് ജീവിച്ചു. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നാണ് ചിന്തിച്ചത്. താന്‍ എഴുതിയ പുസ്തകമാണ് ഇതിനൊക്കെ കാരണമെന്നും ലെന കൂട്ടിച്ചേര്‍ത്തു.

”പറയാനുള്ളത് പറഞ്ഞാല്‍ ആള്‍ക്കാര്‍ ഞെട്ടുമെന്ന് അറിയാവുന്നതുകൊണ്ട് 20 കൊല്ലമായിട്ട് മിണ്ടാതിരിക്കുകയായിരുന്നു. അവസാനം പുസ്തകം എഴുതേണ്ടി വന്നു. പുസ്തകം എഴുതുന്നത് ഒരു കഠിന ജോലിയാണ്. 2020ല്‍ എഴുതാന്‍ തുടങ്ങി. 2023ലാണ്‌ അത് ഇറങ്ങുന്നത്. അതിനുശേഷം കൊടുത്ത ഒരു ഇന്റര്‍വ്യൂ വൈറലായി. ആ ഇന്റര്‍വ്യൂ കണ്ട് ചിലര്‍ ഞെട്ടി, ചിലര്‍ തിരിച്ചറിഞ്ഞു, മറ്റു ചിലര്‍ ട്രോളുകളുണ്ടാക്കി. എഴുത്തുകാര്‍, സയന്റിസ്റ്റുകള്‍, ആത്മീയ മേഖലയിലുള്ളവര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ കോണ്‍ടാക്ട് ചെയ്തു. ഒരു സുനാമി പോലെയായിരുന്നു അത്-ലെനയുടെ വാക്കുകള്‍.

Also Read: Bobby Kurian: ‘ആ സംഭവം ബൈജു ചേട്ടനെ വിഷമിപ്പിച്ചു, അതിനുശേഷം ഫ്രീ ആയിട്ട് ഇതുവരെ മിണ്ടിയിട്ടില്ല’

തന്റെ അഭിമുഖം യൂട്യൂബില്‍ പ്രശാന്ത് കണ്ടു. വളരെ ബുദ്ധിമുട്ടി തന്റെ നമ്പര്‍ കണ്ടുപിടിച്ചു. പുസ്തകം വായിച്ചെന്നും, അഭിമുഖം കണ്ടെന്നും പറഞ്ഞ് മെസേജ് അയച്ചു. തന്റെ സംസാരം കേട്ട് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായെന്ന് പറഞ്ഞു. തന്റെ സ്പിരിച്വല്‍ ഐഡിയോളജിയും, പ്രശാന്തിന്റേതും തമ്മില്‍ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് കാണണമെന്നും ഓട്ടോഗ്രാഫ് കോപ്പി മേടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ കോളില്‍ തന്നെ ഒരു തിരിച്ചറിവ് വന്നതുപോലത്തെ ഫീലിങായിരുന്നു. പിന്നെ കുടുംബങ്ങള്‍ സംസാരിച്ച് വിവാഹത്തിലെത്തുകയായിരുന്നുവെന്നും ലെന വ്യക്തമാക്കി.