AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral video : ആ മുക്കി പൊരിക്കുന്നത് പഴംപൊരിയല്ല ; ഇത്രയും വെറൈറ്റി വേണ്ടന്ന് സൈബർ ലോകം

പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം.

Viral video : ആ മുക്കി പൊരിക്കുന്നത് പഴംപൊരിയല്ല ; ഇത്രയും വെറൈറ്റി വേണ്ടന്ന് സൈബർ ലോകം
deep fried icecream( screengrab)
Sarika KP
Sarika KP | Published: 21 Aug 2024 | 02:09 PM

സോഷ്യല്‍ മീഡിയയില്‍ നിരവധി ഭക്ഷണവീഡിയോകളാണ് ദിവസവും വൈറലാകുന്നത്. ഇതില്‍ മിക്കതും നമ്മള്‍ രുചിച്ച് പോലും നോക്കാത്തതാണ്. എന്നാല്‍ ഇത്തരത്തില്‍ വൈറലാകുന്ന പാചകപരീക്ഷണങ്ങളില്‍ വിചിത്രമായ പല കോാമ്പിനേഷനുകളും നമ്മളെ ആശ്ചര്യപ്പെടുത്തുന്നതാണ്.

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന ഐസ്‌ക്രീ വിഭവം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ എന്ന കാര്യം നോക്കി തന്നെ കാണണം.

 

 

View this post on Instagram

 

A post shared by TV9 Bharatvarsh (@tv9bharatvarsh)

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്നത് ഐസ്‌ക്രീം ഒന്നാകെ മാവില്‍ മുക്കി പൊരിച്ചെടുക്കുന്നതാണ്. കേട്ടുപരിചയം പോലുമില്ലാത്തൊരു വിഭവമാണിത്. ചോകോബാര്‍ മാവില്‍ മുക്കിയെടുത്ത് പൊരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മാവില്‍ മുക്കിയിട്ട് ഡീപ് ഫ്രൈയാക്കിയാണ് ഇതെടുക്കുന്നത്.മുളക് ബജിയെ പോലെ എണ്ണയിൽ നിന്ന് കോരിയെടുക്കുന്നതും വീഡിയോയയിൽ വ്യക്തമായി കാണാം.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരിച്ചെത്തുന്നത്. ജസ്റ്റിസ് ഫോർ ഐസ്ക്രീം, കാഴ്ചക്കാരെ കൂട്ടാനായി തോന്നിയതെല്ലാം കാണിക്കുന്നത് ശരിയല്ലെന്നും ഇത്രയും വെറൈറ്റി ആവശ്യമില്ല എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.