Parvathy Thiruvothu: മഞ്ജുവിനു പിന്നാലെ റോയൽ എന്ഫീൽഡിൽ പറന്ന് പാർവ്വതിയും! സമയം കളഞ്ഞിട്ട് കാര്യമില്ലെന്ന് താരം
Parvathy Thiruvothu: ബൈക്കിൽ ഇരുന്നും നിന്നും അതിസാഹസികമായാണ് പാർവതി വാഹനം ഓടിക്കുന്നത്. ഒപ്പം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സ്റ്റാർ ഐക്കൺ മഞ്ജു വാര്യർ ആണ്. തന്റെ 23 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു ആർ 1250 ജിഎസിൽ മഞ്ജു വാരിയർ നടത്തിയ ധനുഷ്കോടി യാത്രയുടെ വിഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ബൈക്കിൽ ഇരുന്നും ഇടയ്ക്ക് എഴുന്നേറ്റ് നിന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടു കുതിക്കുന്ന മഞ്ജു എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.
ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളിൽ ഒന്നും പതറാതെ മുന്നോട്ടുള്ള യാത്രയ്ക്ക് തന്റേതായ ഒരു വഴി കണ്ടെത്തുകയാണ് നടി. ഇപ്പോഴിതാ മഞ്ജുവിനെ അനുകരിച്ച വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. റെഡ് ബ്ലാക്ക് കളറിലുള്ള റോയൽ എൻഫീൽഡ് പറക്കുന്ന പാർവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ശ്രദ്ധ കേന്ദ്രം. സി ആർ എഫ് വുമൺ എന്ന റൈഡിങ് അക്കാദമിയാണ് പാർവതി 20 ബുള്ളറ്റിൽ മിന്നുന്ന വീഡിയോ പങ്കുവെച്ചത്. ഒപപം യാത്രകളുടെ ലോകത്തേക്ക് പാർവ്വതിയെ സ്വാഗതം ചെയ്തുകൊണ്ട് ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെയാണ്
റൈഡിംഗ് ലോകത്തേക്ക് സ്വാഗതം, പാർവതി തിരുവോത്ത്. ഒരു പുതിയ യാത്ര ആരംഭിക്കുന്നു – ആത്മവിശ്വാസത്തോടെയും പഠിക്കാനുള്ള ജിജ്ഞാസയോടെയും മോട്ടോർ സൈക്കിൾ റൈഡിംഗ് മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്ന ശക്തയായ സ്ത്രീ. CRF റൈഡേഴ്‌സ് അക്കാദമിയിൽ നിന്നാണ് പാർവതി തിരുവോത്ത് മോട്ടോർ സൈക്കിൾ റൈഡിംഗ് പഠിച്ചത്, റൈഡിംഗ് സമൂഹത്തിലേക്കുള്ള അവളുടെ പ്രവേശനം അടയാളപ്പെടുത്തി. സ്ത്രീകൾ തടസ്സങ്ങൾ മറികടക്കുന്നതും പുതിയ കഴിവുകൾ പഠിക്കുന്നതും അഭിനിവേശവും ധൈര്യവും കൊണ്ട് നയിക്കപ്പെടുന്ന ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതും കാണുന്നതാണ് CRF വിമൻ ഓൺ വീൽസിന്റെ അർത്ഥം.സ്ത്രീകളെ പ്രചോദിപ്പിക്കുന്ന സ്ത്രീകൾ: അടിസ്ഥാനകാര്യങ്ങൾ പഠിക്കുന്നത് മുതൽ നിയന്ത്രണം, സുരക്ഷ, റൈഡിംഗ് ആത്മവിശ്വാസം എന്നിവ മനസ്സിലാക്കുന്നത് വരെ – ഇത് അവരുടെ യാത്രയുടെ തുടക്കം മാത്രമാണ്. എന്നാണ് അവർ കുറിച്ചത്.
View this post on Instagram
ബൈക്കിൽ ഇരുന്നും നിന്നും അതിസാഹസികമായാണ് പാർവതി വാഹനം ഓടിക്കുന്നത്. ഒപ്പം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉസ്താദ് ഹോട്ടലിലെ സോങ് ഉണ്ട്. നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു പവർ എനർജി സമയം ഒന്നും വെറുതെ വേസ്റ്റ് ആക്കരുത് എന്നും പറയുന്നു. റൈഡിങ് കഴിഞ്ഞശേഷം പാർവതി പറയുന്നത് ഇത് ആവേശകരവും സന്തോഷം ലഭിക്കുന്നതും ജീവിതത്തെ മാറ്റുന്ന തരത്തിലുള്ള ഒരു അനുഭവമാണ് തനിക്ക് ലഭിച്ചത് എന്നാണ്.