AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arjun Ashokan: ‘അച്ഛൻ്റെ കാറായിരുന്നു, ബേസിലേട്ടൻ ട്രോളി കൊണ്ടുവന്ന് ഇടിച്ചു’; ജാൻ എ മൻ അനുഭവം പറഞ്ഞ് അർജുൻ അശോകൻ

Arjun Ashokan About Jan E Man: ജാൻ എ മൻ എന്ന സിനിമയിൽ ഉപയോഗിച്ചത് അച്ഛൻ്റെ കാറായിരുന്നു എന്ന് അർജുൻ അശോകൻ. അതിലേക്ക് ബേസിൽ ജോസഫ് ട്രോളി കൊണ്ടുവന്ന് ഇടിച്ചു എന്നും വിനീത് പറഞ്ഞു.

Arjun Ashokan: ‘അച്ഛൻ്റെ കാറായിരുന്നു, ബേസിലേട്ടൻ ട്രോളി കൊണ്ടുവന്ന് ഇടിച്ചു’; ജാൻ എ മൻ അനുഭവം പറഞ്ഞ് അർജുൻ അശോകൻ
ബേസിൽ ജോസഫ്Image Credit source: Screengrab
Abdul Basith
Abdul Basith | Published: 12 Jan 2026 | 10:11 AM

ജാൻ എ മൻ എന്ന സിനിമയിലെ അനുഭവം പറഞ്ഞ് അർജുൻ അശോകൻ. സിനിമയിൽ താൻ ഓടിച്ചത് അച്ഛൻ്റെ വണ്ടിയായിരുന്നു എന്നും അതിലേക്ക് ബേസിൽ ജോസഫ് ട്രോളി കൊണ്ടുവന്ന് ഇടിച്ചു എന്നും അർജുൻ അശോകൻ പറഞ്ഞു. ജാൻ എ മനിലെ വിമാനത്താവള സീനുമായി ബന്ധപ്പെട്ടാണ് അർജുൻ്റെ വെളിപ്പെടുത്തൽ.

“ആ സീൻ പ്ലാൻ ചെയ്ത് ചെയ്തതല്ല. അതിൽ ഉപയോഗിച്ചത് എൻ്റെ വണ്ടിയായിരുന്നു. ട്രോളി വണ്ടിയിൽ ഇടിക്കുമെന്ന് പറഞ്ഞിരുന്നില്ല. നേരത്തെ ബോണറ്റിൻ്റെ മുകളിൽ ക്യാമറ വച്ചിട്ട് അത് ചളുങ്ങിയിരുന്നു. അതിൻ്റെ ദേഷ്യമുണ്ട്. ആ ബിഎംഡബ്ല്യു അച്ഛൻ്റെ വണ്ടിയായിരുന്നു. ഇതുവരെ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടില്ല. ട്രോളി ടയറിലാവും മുട്ടിക്കുക, ഒരു റിയാക്ഷൻ കൊടുക്കണമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. പക്ഷേ, ബേസിലേട്ടൻ ട്രോളി കൊണ്ടുവന്ന് കാറിൽ ഇടിച്ചു. ഞാൻ ഞെട്ടിപ്പോയി. അത് അഭിനയമല്ല, ഉള്ളിൽ നിന്ന് വന്ന ഞെട്ടലാണ്.”- രേഖ മേനോന് ൻ നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞു.

Also Read: Bachelor Party: ബിലാൽ അല്ല, ഇനി ‘പാർട്ടി’ ടൈം; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി അമൽ നീരദ്

ചിദംബരം ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ജാൻ എ മൻ. 2021ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. തീയറ്ററിലും നിരൂപകർക്കിടയിലും സിനിമ സ്വീകരിക്കപ്പെട്ടിരുന്നു. ബേസിൽ ജോസഫ്, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചത്. ചിദംബരം, ഗണപതി, സ്വപ്നേഷ് വരച്ചാൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ സിനിമ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൽ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് നിർമിച്ചത്.

വിഷ്ണു തണ്ടാശ്ശേരിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. കിരൺ ദാസ് എഡിറ്റിങും ബിജിപാൽ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.

ഈ സീൻ കാണാം