Vishakh Nair: ‘മമ്മൂട്ടിയെ വിമർശിക്കാൻ നമ്മളാരാണ്’; കാമിയോ ട്രോളുകളോട് പ്രതികരിച്ച് വിശാഖ് നായർ

Vishakh Nair Talk About Mammootty's Cameo in Chatha Pacha: മമ്മൂട്ടി ആ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തിയെന്നും അദ്ദേഹത്തെ വിമർശിക്കാൻ നമ്മളാരെന്നും താരം പറഞ്ഞു. മിർച്ചി മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിശാഖിന്റെ പ്രതികരണം.

Vishakh Nair: മമ്മൂട്ടിയെ വിമർശിക്കാൻ നമ്മളാരാണ്; കാമിയോ ട്രോളുകളോട് പ്രതികരിച്ച് വിശാഖ് നായർ

വിശാഖ് നായർ, മമ്മൂട്ടി

Published: 

05 Feb 2026 | 02:08 PM

‌അദ്വൈത് നായർ സംവിധാനം ചെയ്ത ‘ചത്താ പച്ച’ ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ചിത്രത്തിൽ കാമിയോ റോളിലെത്തിയത് മമ്മൂട്ടിയായിരുന്നു. ‘ബുള്ളറ്റ് വാൾട്ടർ’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വേഷവിധാനത്തെയും സ്ലാങ്ങിനെയും ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് നടൻ വിശാഖ് നായർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ചിത്രത്തിൽ വില്ലൻ വേഷമാണ് വിശാഖ് നായർ ചെയ്തത്. മമ്മൂട്ടി ആ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തിയെന്നും അദ്ദേഹത്തെ വിമർശിക്കാൻ നമ്മളാരെന്നും താരം പറഞ്ഞു. മിർച്ചി മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിശാഖിന്റെ പ്രതികരണം.

ALSO READ: എക്സ് ലവറിനെ കാണാൻ താല്പര്യമില്ല, സമാധാനത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്; അനശ്വര രാജൻ

‘മമ്മൂക്ക ബുള്ളറ്റ് വാൾട്ടർ എന്ന കഥാപാത്രത്തോടാണ് നീതി പുലർത്തിയത്. ബോൾഡായിട്ടുള്ള ചോയ്സാണത്. ഫോർട്ട് കൊച്ചിയിൽ തന്നെ മൂന്നും നാലും തരം സ്ലാങ്ങുകൾ ഉണ്ട്. അതിൽ നമുക്ക് കേട്ട് പരിചയമില്ലാത്ത ഒരു സ്ലാങ് മമ്മൂട്ടി ഉപയോഗിച്ചതുകൊണ്ടാണ് അത്തരം പ്രതികരണങ്ങൾ ഉണ്ടായത്.

അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ തെളിവാണ് ആ കഥാപാത്രം. വിമർശനങ്ങൾ വരും, അതിനെ ആ സെൻസിൽ മാത്രം എടുത്താൽ മതി. തീയേറ്ററുകളിൽ മമ്മൂട്ടി എത്തുന്ന രംഗങ്ങൾക്ക് വലിയ ഇംപാക്ട് ആണ് ലഭിക്കുന്നത്. അത്രയും നേരം ലഭിച്ചതിനേക്കാൾ എത്രയോ മടങ്ങ് ഇംപാക്ട് ലഭിച്ചിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ പവർ. പത്മഭൂഷൺ മമ്മൂട്ടിയെ വിമർശിക്കാൻ നമ്മളാരാണ്, അദ്ദേഹമൊരു ലെജൻഡാണ്’ എന്നും വിശാഖ് നായർ പറഞ്ഞു.

Follow Us
Related Stories
Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ
ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?