Diya Krishna And Krishnakumar : നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്; പരാതിയുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ
Case Against Diya Krishna And Krishnakumar : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നൽകിയത്. അതേസമയം പരാതി വ്യാജമാണെന്ന് നടൻ കൃഷ്ണകുമാർ പ്രതികരിച്ചു.
തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകളും വ്ളോറുമായ ദിയ കൃഷ്ണനുമെതിരെ പോലീസ് കേസെടുത്തു. ദിയയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിന്മേൽ തിരുവനന്തപുരം മ്യൂസിയം പോലീസാണ് നടനും മകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടികൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പ ചേർത്ത് ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം കേസ് വ്യാജമാണെന്നും ജീവനക്കാർക്കെതിരെ തങ്ങൾ നൽകിയ പരാതിക്ക് മേൽ മറുകേസാണിതെന്ന് കൃഷ്ണകുമാർ അറിയിച്ചു. തൻ്റെ മകളുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിയ മൂന്ന് ജീവനക്കാരികളാണ് ഇപ്പോൾ തങ്ങൾക്കെതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചുയെന്ന് കൃഷ്ണകുമാർ അറിയിച്ചു. ജൂൺ ഒന്നാം തീയതി ഞായറാഴ്ചയാണ് ജീവനക്കാർക്കെതിരെ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. തൊട്ടടുത്ത ദിവസമാണ് തിനക്കും തൻ്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ ഇവർ പരാതി നൽകിയതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.
നേരത്തെ ഈ ജീവൻക്കാർക്കെതിരെ ദിയ കൃഷ്ണ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ രംഗത്തെത്തിയിരുന്നു. അടുത്ത വിശ്വസ്തരെന്ന് കരുതിയ മൂന്ന് പേരാണ് തട്ടിപ്പ് നടത്തിയതെന്ന് ദിയ തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അന്ന് അറിയിച്ചിരുന്നത്. താൻ ഗർഭിണിയായതിന് ശേഷം സ്ഥാപനത്തിലെ കാര്യങ്ങളിൽ അൽപം ശ്രദ്ധക്കുറവുണ്ടായി ഈ അവസരം മുതലെടുത്താണ് അവർ തട്ടിപ്പ് നടത്തിയതെന്ന് സോഷ്യൽ മീഡിയ താരം വ്യക്തമാക്കി.
സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിട്ടുണ്ടെന്നും കൃഷ്ണകുമാർ അറിയിച്ചു.തങ്ങളുടെ പക്കലുള്ള എല്ലാ തെളിവും ഹാജരാക്കും. ഇവരെ തങ്ങളുടെ ഫ്ലാറ്റിലേക്കാണ് വിളിച്ചു വരുത്തിയത്. തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച ഇവർ പ്രശ്നം ഒതുക്കി തീർക്കാനായി എട്ട് ലക്ഷം രൂപയുമായിട്ടായിരുന്നു ഇവരെത്തിയതെന്നും നടൻ കൂട്ടിച്ചേർത്തു.