AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lakshmi Menon: ‘മരുന്ന് ഒരാഴ്ച നിർത്തിയാൽ ജീവിക്കാൻ തോന്നില്ല, ഫുൾ മെഡിസിന്റെ കൺട്രോളിലാണ്’: ലക്ഷ്മി മേനോന്‍

Lakshmi Menon About Depression: ഡയബറ്റീസിന് ആളുകൾ മരുന്ന് കഴിക്കുന്നത് പോലെ തനിക്കും തുടർച്ചയായി മരുന്ന് കഴിക്കണം. അതാണ് അവസ്ഥ. ബാലൻസ് ചെയ്ത് കൊണ്ട് പോയില്ലെങ്കിൽ പ്രശ്നമാണ്. ഇപ്പോൾ തനിക്ക് മൂഡ് സ്വിംഗ്സ് വരാറില്ലെന്നാണ് ലക്ഷ്മി പറയുന്നത്.

Lakshmi Menon: ‘മരുന്ന് ഒരാഴ്ച നിർത്തിയാൽ ജീവിക്കാൻ തോന്നില്ല, ഫുൾ മെഡിസിന്റെ കൺട്രോളിലാണ്’: ലക്ഷ്മി മേനോന്‍
Rj Midhun Wife Lakshmi Menon
sarika-kp
Sarika KP | Published: 07 Jun 2025 12:33 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി തമാശ നിറഞ്ഞ റീലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭർത്താവ് ആർജെ മിഥുനൊപ്പവും മകൾക്കുമൊപ്പമുള്ള രസകരമായ റീലുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് പ്രേക്ഷക ശ്രദ്ധ നേടി. എന്നാൽ സോഷ്യൽ മീഡിയയിലേത് പോലെ എപ്പോഴും സന്തോഷമായിരുന്നില്ല ലക്ഷ്മിയുടെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ. ഡിപ്രഷൻ ലക്ഷ്മിയെ മാനസികമായി തളർത്തിയിരുന്നു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ലക്ഷ്മി. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ലക്ഷ്മി മനസ് തുറന്നത്.

ദുഖം അല്ല ഡിപ്രഷൻ എന്നാണ് ലക്ഷ്മി പറയുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ തനിക്ക് എന്താണ് കുഴപ്പമെന്ന് മറ്റുള്ളവർക്ക് തോന്നുമെന്നും യാതൊരു പ്രശ്നവും തോന്നില്ലെന്നും ലക്ഷ്മി പറയുന്നു. എന്നാൽ താൻ ഇപ്പോൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിർത്തിക്കഴിഞ്ഞാൽ തനിക്ക് മൂഡ് സ്വിംഗ്സ് തുടങ്ങും. ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് തോന്നും. ഡയബറ്റീസിന് ആളുകൾ മരുന്ന് കഴിക്കുന്നത് പോലെ തനിക്കും തുടർച്ചയായി മരുന്ന് കഴിക്കണം. അതാണ് അവസ്ഥ. ബാലൻസ് ചെയ്ത് കൊണ്ട് പോയില്ലെങ്കിൽ പ്രശ്നമാണ്. ഇപ്പോൾ തനിക്ക് മൂഡ് സ്വിംഗ്സ് വരാറില്ലെന്നാണ് ലക്ഷ്മി പറയുന്നത്.

ഡിപ്രഷനിലാകുമ്പോൾ അമ്മയെ വിളിക്കും. അമ്മ സമാധാനിപ്പിക്കും. ആത്മഹത്യ ചിന്തകൾ തനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും ആരോടെങ്കിലും തുറന്ന് സംസാരിക്കുന്നത് സഹായിക്കുമെന്നുമാണ് ലക്ഷമി പറയുന്നത്.

Also Read:നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്; പരാതിയുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ

സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ താൻ എന്നും തമാശക്കാരിയാണെന്ന് കരുതുന്നവരുണ്ടെന്നും ലക്ഷ്മി പറയുന്നു. മിണ്ടില്ലേ അധികം എന്ന് ചിലർ ചോദിക്കാറുണ്ടെന്നും ലക്ഷ്മി മേനോൻ പറയുന്നു.