Vlogger Rohit Case : ശാരീരകമായി ഉപദ്രവിച്ചു; വ്ളോഗർ രോഹത്തിനെതിരെ സഹോദരിയുടെ പരാതി, പോലീസ് കേസെടുത്തു
Vlogger Rohit Green House Cleaning Service : ആലപ്പുഴ വനിത പോലീസാണ് വ്ളോഗർക്കെതിരെ കേസെടുത്തിരിക്കുന്നത്. തനിക്കും സഹോദരിക്കും അമ്മയ്ക്കുമിടയിൽ പ്രശ്നം നടക്കുന്നുണ്ടെന്ന് വ്ളോഗർ രോഹിത് നേരത്തെ താൻ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

ആലപ്പുഴ : ഗ്രീൻഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനലിലെ വ്ളോഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പോലീസ്. വ്ളോഗറുടെ സഹോദരി നൽകിയ പരാതിയിന്മേലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശാരീരികമായി ഉപദ്രവിച്ചുയെന്നും സമൂഹികമാധ്യമത്തിലൂടെ തന്നെ അപമാനപ്പെടുത്തിയെന്നുള്ള സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ പോലീസ് വ്ളോഗർക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഹിത്തിൻ്റെ യുട്യൂബ് ചാനലിൻ്റെ ആദ്യഘട്ടങ്ങളിൽ സഹോദരിയും ചേർന്ന് പ്രവർത്തിച്ചിരുന്നു. പ്രശ്നേഷ് എന്ന പേരിൽ ട്രോളുകളിലൂടെയാണ് രോഹിത് യുട്യൂബിൽ ഏറെ ശ്രദ്ധേയനായത്.
തനിക്കും സഹോദരിക്കും അമ്മയ്ക്കുമിടയിൽ ചില പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച് രോഹിത് കഴിഞ്ഞ ദിവസം യുട്യൂബിൽ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശ്നങ്ങൾ കുറിച്ച് സംസാരിക്കുന്നതിനിടെ താൻ സഹോദരിയുടെ കൈയ്യിൽ കയറി പിടിച്ചുയെന്നും രോഹിത് വീഡിയോയിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ തൻ്റെ മാതാവാണ് ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടതെന്നും, സാമ്പത്തിക ചില തർക്കങ്ങളാണ് ഈ പ്രശ്നത്തിലേക്ക് നയിച്ചതെന്നും രോഹിത് തൻ്റെ വീഡിയോയിൽ പറയുന്നുണ്ട്. ഇത് കൂടാതെ സഹോദരിക്ക് ഒന്നിൽ കൂടുതൽ ബന്ധങ്ങൾ ഉണ്ടായത് ചോദ്യം ചെയ്തും പ്രശ്നങ്ങൾക്ക് മറ്റൊരു കാരണമായി രോഹിത് തൻ്റെ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം മറ്റ് യുട്യൂബർമാരുടെ വീഡിയോയിലൂടെയാണ് വ്ളോഗറുടെ സഹോദരി രോഹിത് തന്നെ ഉപദ്രവിച്ചുയെന്ന കാര്യം വ്യക്തമാക്കുന്നത്. ഇതിന് തെളിവായി വീഡിയോ ദൃശ്യം തൻ്റെ പക്കലുണ്ടെന്നും സഹോദരി അറിയിച്ചു. വാക്കേറ്റം കൈയ്യാങ്കളിലേയിലേക്ക് മാറിയപ്പോൾ അയൽവാസികൾ വന്നിടപ്പെട്ടപ്പോഴാണ് രോഹിത്തും ഭാര്യയും വീട്ടിൽ നിന്നും ഇറങ്ങി പോയത്. എന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം വീഡിയോയ്ക്ക് കൂടുതൽ വ്യൂവ്സ് ലഭിക്കാനുള്ള തന്ത്രമാണെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. അടുത്ത ഫോർച്യൂണർ ലോഡിങ് എന്നാണ് പലരും ഈ പ്രശ്നങ്ങളെ കുറിച്ചുള്ള വീഡിയോയ്ക്ക് താഴെ കമൻ്റ് രേഖപ്പെടുത്തന്നത്.
ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയാണ് വ്ളോഗർ രോഹിത്. ബി ടെക് കഴിഞ്ഞ് ജോലി പ്രവേശിച്ച രോഹിത് അത് ഉപേക്ഷിച്ചാണ് ഗ്രീൻഹൗസ് ക്ലീനിങ് സർവീസ് എന്ന പേരിൽ ബിസിനെസ് ആരംഭിക്കുന്നത്. ഗ്രീൻഹൗസിൻ്റെ പ്രൊമോഷനായിട്ടാണ് രോഹിത് സോഷ്യൽ മീഡിയ ഉപയോഗിച്ചത്. പിന്നീട് ഏത് കാര്യത്തിനും പ്രശ്നം കണ്ടെത്തുന്ന രോഹിത്തിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് പാത്രമാകുകയും ചെയ്തു. തുടർന്ന് രോഹിത്തിനെ സോഷ്യൽ മീഡിയയിൽ എല്ലാവരും പ്രശ്നേഷ് എന്ന് വിളിക്കുന്നത്.