Vrusshabha Movie: ബോക്സ്ഓഫീസ് തൂക്കാൻ വീണ്ടും മോഹന്‍ലാല്‍ എത്തുന്നു! പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു

Vrusshabha Release Date: വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരങ്ങളാണ് അണിനിരക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

Vrusshabha Movie: ബോക്സ്ഓഫീസ് തൂക്കാൻ വീണ്ടും മോഹന്‍ലാല്‍ എത്തുന്നു! പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ  ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു

Vrusshabha

Updated On: 

09 Oct 2025 17:24 PM

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ആ​ഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ ആറിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരങ്ങളാണ് അണിനിരക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ചിത്രത്തിൽ ഇരട്ട ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനുപുറമെ രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Also Read: ‘ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം’; സെൻസർ കുരുക്കിൽ ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’

പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും എത്തുന്ന മോഹൻലാലിന്റെ ഒരു പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.നേരത്തെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇത് വൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളും വമ്പൻ കാൻവാസും കൊണ്ട് ടീസർ സമ്പന്നമായിരുന്നു. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഒരു അച്ഛൻ-മകൻ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം