AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vyasanasametham Bandhumithradhikal OTT: അനശ്വരയുടെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇന്ന് ഒടിടിയില്‍ എത്തും; എവിടെ കാണാം?

Vyasanasametham Bandhumithradhikal OTT Release: വമ്പൻ താരനിരകൾ ഒന്നും അണിനിരന്നില്ലെങ്കിലും പ്രേക്ഷരിൽ പൊട്ടിച്ചിരി സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞു. ഇപ്പോഴിതാ, ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒടിടിയിൽ എത്തുകയാണ്.

Vyasanasametham Bandhumithradhikal OTT: അനശ്വരയുടെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇന്ന് ഒടിടിയില്‍ എത്തും; എവിടെ കാണാം?
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Published: 13 Aug 2025 20:57 PM

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13നായിരുന്നു റിലീസായത്. വമ്പൻ താരനിരകൾ ഒന്നും അണിനിരന്നില്ലെങ്കിലും പ്രേക്ഷരിൽ പൊട്ടിച്ചിരി സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞു. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രം ഒടിടിയിൽ എത്തുകയാണ്.

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒടിടി

ഒടിടി പ്ലാറ്റഫോമായ മനോരമ മാക്‌സാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇന്ന് അർധരാത്രി 12 മണി മുതൽ മനോരമ മാക്‌സിൽ സംപ്രേഷണം ആരംഭിക്കും.

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയെ കുറിച്ച്

‘വാഴ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് നിർമിക്കുന്ന ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’. വിപിൻ ദാസും സാഹു ഗാരപാട്ടിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഡാർഡ് ഹ്യൂമർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് റഹീം അബൂബക്കറാണ്. ജോൺകുട്ടിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം.

ALSO READ: നമ്മൾ അനാഥരാണ് പക്ഷേ ഗുണ്ടകൾ അല്ല! മാധവ് സുരേഷിൻ്റെ കുമ്മാട്ടിക്കളി ഇനി ഇവിടെ കാണാം

ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജീവൻ അബ്ദുൾ ബഷീർ, ക്രീയേറ്റീവ് ഡയറക്ടർ: സജി ശബന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, ലൈൻ പ്രൊഡ്യൂസർ: അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ: സുജിത് ഡാൻ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, കോസ്റ്റ്യൂംസ്: അശ്വതി ജയകുമാർ, സ്റ്റിൽസ്: ശ്രീക്കുട്ടൻ എ എം, പരസ്യകല: യെല്ലോ ടൂത്ത്സ്, സൗണ്ട് ഡിസൈൻ: അരുൺ മണി, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ വി, പിആർഒ: എ എസ് ദിനേശ്, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ട്രെയ്ലർ