Bigg Boss Malayalam Season 7: തക്കാളിക്കള്ളൻ നെവിനെ പിടികൂടി നൂറ; കളവ് മുതൽ കോഴയായി നൽകി രക്ഷപ്പെട്ട് നെവിൻ
Tomato Thief Nevin And Nora: തക്കാളിക്കള്ളൻ നെവിനെ കയ്യോടെ പിടികൂടി നോറ. എന്നാൽ, കളവ് മുതൽ നൽകി നൂറയെ നെവിൻ വശത്താക്കുകയും ചെയ്തു.
ബിഗ് ബോസ് മലയാളം സീസൺ 7ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് നെവിൻ. തമാശ പറഞ്ഞ് ഹൗസിൽ നിറഞ്ഞുനിൽക്കുന്ന നെവിൻ സീസൺ തുടങ്ങി രണ്ടാം ദിവസം മുതൽ മോഷണം ആരംഭിച്ചു. തക്കാളിയാണ് നെവിൻ കൂടുതലും അടിച്ചുമാറ്റിയത്. ഒടുവിൽ നെവിൻ്റെ കള്ളത്തരം നൂറ കണ്ടുപിടിച്ചു. എന്നാൽ, കളവ് മുതൽ കോഴയായി നൽകി നെവിൻ നൂറയെയും വശത്താക്കി.
മുറിയിൽ പുതപ്പിനടിയിലിരുന്ന് തക്കാളി കഴിക്കുകയായിരുന്നു നെവിൻ. കപ്പിൽ തക്കാളി ഇട്ടിട്ട് അത് സ്പൂൺ കൊണ്ട് കോരിത്തിന്നുകൊണ്ടിരുന്ന നെവിനെ നൂറ കണ്ടുപിടിച്ചു. നൂറ വരുന്നതുകണ്ട നെവിൻ കഴിക്കുന്നത് നിർത്തി ഒന്നുമറിയാത്തതുപോലെ നിന്നെങ്കിലും വിജയിച്ചില്ല. “എന്താടാ, കള്ളത്തരം നിനക്ക്” എന്ന് ചോദിച്ചുകൊണ്ടാണ് നൂറ മുറിയിലേക്ക് വന്നത്. “എനിക്ക് ഒരു കള്ളത്തരവുമില്ല” എന്ന് നെവിൻ പറയുന്നു. എന്നാൽ, നൂറ നെവിൻ്റെ അടുത്തേക്ക് നടന്നുവന്നു. നിലത്ത് കപ്പിൽ വച്ചിരുന്ന തക്കാളി നൂറ കണ്ടതോടെ നെവിൻ ട്രാക്ക് മാറ്റി.




വിഡിയോ
കപ്പിലുള്ള തക്കാളി കോരിയെടുത്തിട്ട് “നീ ഇത് കുടിച്ചുനോക്ക്” എന്ന് നെവിൻ പറഞ്ഞു. ഒരു സ്പൂണിൽ കുറച്ച് തക്കാളി നൂറയുടെ നേരെ നീട്ടുകയും ചെയ്തു. എന്നാൽ “കട്ട സാധനം എനിക്ക് വേണ്ട” എന്നായിരുന്നു നൂറയുടെ മറുപടി. നെവിൻ നിർബന്ധിച്ചു. നിർബന്ധത്തിന് വഴങ്ങി നൂറ തക്കാളി ജ്യൂസ് കുടിച്ചു. ഇതോടെ നൂറയെയും വിളിച്ച് നെവിൻ കട്ടിലിൻ്റെ വശത്തേക്കിരുന്നു. പുതപ്പെടുത്ത് നൂറയുടെ കയ്യിൽ കൊടുത്ത് ‘മറ വച്ചാൽ മതി’ എന്ന് നെവിൻ പറയുകയും ചെയ്തു. തുടർന്ന് രണ്ട് പേരും ചേർന്ന് ഇത് കഴിക്കുകയാണ്. “നീ ഇനി ഇത് ആരോടും പറയില്ല, നമ്മൾ രണ്ടും തുല്യ കള്ളന്മാരായി” എന്ന് നെവിൻ പറയുകയും ചെയ്തു. ഇതോടെ “ഞാൻ നിൻ്റെ കള്ളത്തരത്തിന് കൂട്ടുനിൽക്കില്ല” എന്ന് പറഞ്ഞ് നൂറ എഴുന്നേറ്റ് പോവുകയാണ്.