AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Yash’s ‘Toxic’: എവിടെയും തിരഞ്ഞ് പോകേണ്ട; യഷിനൊപ്പം ‘ടോക്സിക്’ ടീസറിലുള്ള നടി ഇവിടെയുണ്ട്!

Who is Natalie Burn: ടീസറിലെ ചൂടൻ രം​ഗങ്ങളാണ് എല്ലാവരും ചർച്ചയാക്കിയിരിക്കുന്നത്. ഇതിനു പിന്നാലെ സോഷ്യൽ മീ‍ഡിയ തിരയുന്നത് യഷിനൊപ്പം കണ്ട ആ മിസ്റ്ററി ​ഗേളിനെയാണ്.

Yash’s ‘Toxic’: എവിടെയും തിരഞ്ഞ് പോകേണ്ട; യഷിനൊപ്പം ‘ടോക്സിക്’ ടീസറിലുള്ള നടി ഇവിടെയുണ്ട്!
Natalie BurnImage Credit source: instagram
Sarika KP
Sarika KP | Published: 09 Jan 2026 | 06:29 PM

സൂപ്പർസ്റ്റാർ യഷ് നായകനായി എത്തുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ടീസർ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. ഇതിനു പിന്നാലെ നിരവധി പേരാണ് ചിത്രത്തിനെയും സംവിധായിക ​ഗീതു മോഹൻദാസിനെയും വിമർശിച്ച് എത്തുന്നത്. ടീസറിലെ ചൂടൻ രം​ഗങ്ങളാണ് എല്ലാവരും ചർച്ചയാക്കിയിരിക്കുന്നത്. ഇതിനു പിന്നാലെ സോഷ്യൽ മീ‍ഡിയ തിരയുന്നത് യഷിനൊപ്പം കണ്ട ആ മിസ്റ്ററി ​ഗേളിനെയാണ്.

യഷിനൊപ്പമുള്ള ഹോട്ട് രം​ഗങ്ങളിലൂടെ സോഷ്യൽ മീഡിയ തിരഞ്ഞ നടി യുക്രേനിയൻ അമേരിക്കൻ നടിയായ നതാലി ബേൺ ആണ്. മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേൺ. നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ഗ്ലിംപ്സ് ടീസറും സ്റ്റോറികളും പങ്കുവച്ചിട്ടുണ്ട്.

Also Read:‘നാട്ടുകാർ തല പുകയ്ക്കട്ടെ, ഞാൻ ചിൽ ആണ്’: ​ഗീതു മോഹൻദാസ്

നതാലിയെ ആരാധകർ തിരയുന്നതിന്റെ ഗൂഗിൾ സെർച്ച് ലിസ്റ്റും നടി സ്റ്റോറിയാക്കിയിരുന്നു. ഇതോടെ ടീസറിലെ ആ ഹോട്ട് താരത്തെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ടോക്സിക്കിന്റെ കാസ്റ്റ് ലിസ്റ്റിലും നതാലിയുണ്ട്. ഇതിന്റെ സ്റ്റോറിയും ഇന്ത്യൻ മാധ്യമങ്ങളിൽ നതാലിയെ കുറിച്ച് വന്ന വാർത്തുകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Natalie Burn (@natalie_burn)