AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Geetu Mohandas: ‘നാട്ടുകാർ തല പുകയ്ക്കട്ടെ, ഞാൻ ചിൽ ആണ്’: ​ഗീതു മോഹൻദാസ്

Yash’s Toxic Teaser Controversy: ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ഗീതു മോഹൻദാസ്.

Geetu Mohandas: ‘നാട്ടുകാർ തല പുകയ്ക്കട്ടെ, ഞാൻ ചിൽ ആണ്’: ​ഗീതു മോഹൻദാസ്
Geethu Mohandas
Sarika KP
Sarika KP | Updated On: 09 Jan 2026 | 03:54 PM

യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്സികിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആക്ഷനും ഹോട്ട് ദൃശ്യങ്ങളും കോർത്തിണക്കി കൊണ്ട് നിർമ്മിച്ച ടീസർ ഏറെ ചർച്ചയ്ക്കാണ് വഴിവച്ചത്. ഇതിനു പിന്നാലെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയര്‍ത്തുന്നത്. പലരും സംവിധായിക ഗീതു മോഹൻദാസിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ഗീതു മോഹൻദാസ്. നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് ഗീതു പങ്കുവെച്ചത്. ‘സ്ത്രീകളുടെ സന്തോഷത്തെയും കണ്‍സെന്റിനെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ. അവര്‍ എങ്ങനെ സിസ്റ്റത്തെ നിയന്ത്രിക്കുന്നു എന്നും അവര്‍ ആലോചിക്കട്ടെ. ഞങ്ങള്‍ ഇവിടെ ചില്‍ ചെയ്യുന്നു’ എന്ന് പറഞ്ഞാണ് ​ഗീതുവിന്റെ പോസ്റ്റ്.

Also Read:അത് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്; കേരളം സദാചാര കുമിളയ്ക്കുള്ളിൽ തുടരും ; ഗീതുവിനെ പിന്തുണയുമായി റിമയും ദിവ്യപ്രഭയും

അതേസമയം ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്നാണ് പലരും കമന്റുകൾ ഉയരുന്നത്. സിനിമയിലെ സ്ത്രീവിരുദ്ധ ആഖ്യാനങ്ങള്‍ക്കെതിരെ സംവിധായിക നേരത്തെ സ്വീകരിച്ച നിലപാടുകള്‍ കൂടി ചിലര്‍ എടുത്തു പറയുന്നുണ്ട്.

അതേസമയം ഈ വർഷം മാർച്ച് 19 നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ചിത്രം പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.