Jana Nayagan: ജനനായകന്റെ പ്രശ്നങ്ങൾ തീരുന്നില്ല; പ്രദര്‍ശാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
Vijay’s Jananayagan Certificate Issue: റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയതോടെയാണ് ചിത്രം വൈകുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയിയെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകന്റെ റിലീസ് വൈകും. റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയതോടെയാണ് ചിത്രം വൈകുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസ് പൊങ്കൽ അവധിക്ക് ശേഷം ജനുവരു 21നു മാത്രമേ ഇനി പരിഗണിക്കൂ. ഇതോടെ ചിത്രം റിലീസ് ചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നിർമാതാക്കൾ.
ഇന്ന് രാവിലെയാണ് ജനനായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ് നൽകിയത്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്റ്റേ നൽകിയിരിക്കുന്നത്. സ്റ്റേയ്ക്ക് മുൻപ് കോടതിയിൽ കടുത്ത വാദപ്രതിവാദം ആണ് നടന്നത്. സെന്‍സര്‍ ബോര്‍ഡിന് വേണ്ടി തുഷാര്‍ മേത്തയാണ് ഹാജരായത്.
Also Read:ജനനായകന്റെ പ്രശ്നങ്ങൾ തീരുന്നില്ല; പ്രദര്‍ശാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
തങ്ങളുടെ ഭാഗം കൃത്യമായി കേൾക്കാൻ കോടതി തയ്യാറായില്ലെന്നും സത്യവാങ്മൂലം നല്‍കാനുള്ള അവസരം ലഭിച്ചില്ലെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം. ഇതോടെ എന്തിനാണ് ഇത്ര തിടുക്കും എന്ന് കോടതി നിർമാതാക്കളോട് ചോദിച്ചു. സർട്ടിഫിക്കറ്റ് ലഭിക്കാതെ എങ്ങനെയാണ് റിലീസ് തീയതി പ്രഖ്യാപിക്കുകയെന്നും കോടതി ചോദിച്ചു.
അതേസമയം ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ഇതോടെ ചിത്രം നാളെ തന്നെ റിലീസിനെത്തും.ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ലഭിച്ചതായി നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് അറിയിച്ചു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ ചിത്രത്തിൽ നിന്ന് 15 രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു.