Year Ender 2025: ആകാശം തൊട്ട മോളിവുഡ്; ഇക്കൊല്ലം ഏറ്റവുമധികം കളക്ഷൻ നേടിയ മലയാളം സിനിമകൾ

Highest Grossing Malayalam Movies 2025: മലയാള സിനിമ അഭൂതപൂർവമായ തീയറ്റർ കളക്ഷൻ നേടിയ വർഷമാണ് 2025. ഇക്കൊല്ലത്തെ പണം വാരിപ്പടങ്ങൾ ഇവയാണ്.

Year Ender 2025: ആകാശം തൊട്ട മോളിവുഡ്; ഇക്കൊല്ലം ഏറ്റവുമധികം കളക്ഷൻ നേടിയ മലയാളം സിനിമകൾ

ലോക

Updated On: 

17 Dec 2025 10:10 AM

2025 അവസാനിക്കുമ്പോൾ മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരമായ ഒരു വർഷമാണ്. 2024ൻ്റെ തുടർച്ചയായി മികച്ച പ്രമേയങ്ങൾ മാത്രമല്ല, ബോക്സോഫീസ് കളക്ഷനുകൾ ഭേദിക്കുന്ന കുതിപ്പും മലയാള സിനിമകൾക്കുണ്ടായി. ഇക്കൊല്ലം ഏറ്റവുമധികം പണം നേടിയ നാല് മലയാള സിനിമകളുടെ പട്ടിക ഇതാ.

ലോക
ലോക ചാപ്റ്റർ വൺ ചന്ദ്ര ആണ് ഈ വർഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മലയാളം സിനിമ. ഡോമിനിക് അരുണിൻ്റെ സംവിധാനത്തിൽ വേഫേറർ ഫിലിംസ് നിർമ്മിച്ച ലോക 303.2 കോടി രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. ഇതോടെ തീയറ്ററിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായും ലോക മാറി. കല്യാണി പ്രിയദർശൻ പ്രധാന താരമായ സിനിമയിൽ നസ്ലനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ തീയറ്ററുകളിൽ നിന്ന് നേടിയത് 268 കോടി രൂപയാണ്. ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ആശിവാർദ് സിനിമാസാണ് നിർമ്മിച്ചത്. പൃഥ്വിരാജ്, അഭിമന്യു സിംഗ്, മഞ്ജു വാര്യർ തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി.

Also Read: Manju Pillai: ‘അദ്ദേഹം മാത്രമാണ് എന്റെ അപ്പൂപ്പൻ മരിച്ചപ്പോൾ വന്നത്; അന്നും ഇന്നും എന്നും ആ നടന്റെ ആരാധികയാണ്’; മഞ്ജു പിള്ള

തുടരും
തരുൺ മൂർത്തി സംവിധാനം ചെയ്ത്, മോഹൻലാൽ തന്നെ നായകനായ തുടരും ആണ് മൂന്നാം സ്ഥാനത്ത്. എം രഞ്ജിത് നിർമ്മിച്ച ചിത്രം തീയറ്ററിൽ നിന്ന് 235 കോടി രൂപയാണ് കളക്ട് ചെയ്തത്. മോഹൻലാലിൻ്റെ നായികയായി ശോഭന തിരികെയെത്തിയ സിനിമ കൂടിയായിരുന്നു ഇത്. പ്രകാശ് വർമ്മ, ബിനു പപ്പു എന്നിവരും സിനിമയിൽ അഭിനയിച്ചു.

ഡിയസ് ഇറേ
83 കോടി രൂപയുമായി ഡിയസ് ഇറേ പട്ടികയിൽ നാലാമതാണ്. രാഹുൽ സദാശിവൻ്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ സിനിമ പരീക്ഷണസ്വഭാവം കാരണം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചക്രവർത്തി രാമചന്ദ്രനും എസ് ശശികാന്തും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ജിബി ഗോപിനാഥും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

Related Stories
Jewel Mary: ‘കുഞ്ഞു വേണമെന്ന് ഭയങ്കര ആ​ഗ്രഹമായിരുന്നു; അടുത്ത ജന്മത്തിലെങ്കിലും അത് സാധിക്കണം’: ജുവൽ മേരി
Mohanlal: എന്റെ ഒപ്പം അഭിനയിക്കുന്നവരെ സ്നേഹിക്കാൻ കാരണം! മനസ്സ് തുറന്നു മോഹൻലാൽ
Actor Shiju Ar: വീട്ടിലെ എതിർപ്പുകൾ അവഗണിച്ച വിവാഹം; ഒടുവിൽ 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ ഷിജു
Oscars Shortlists Announced: ഇന്ത്യന്‍ സിനിമക്ക് പുത്തൻ പ്രതീക്ഷ; മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി ഹോംബൗണ്ട്
Manju Pillai: ‘അദ്ദേഹം മാത്രമാണ് എന്റെ അപ്പൂപ്പൻ മരിച്ചപ്പോൾ വന്നത്; അന്നും ഇന്നും എന്നും ആ നടന്റെ ആരാധികയാണ്’; മഞ്ജു പിള്ള
Renu Sudhi: ‘സുധിച്ചേട്ടന്റെ മരണദിവസം ഇളയ മകനും ആശുപത്രിയിലായി; ഷോക്കില്‍ ആയി ഞാൻ’; രേണു സുധി
എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല