5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mukesh Resignation : കോഴിയുമായി വന്ന് പ്രതിഷേധം ; ആവശ്യം മുകേഷിന്റെ രാജി

Yuva morcha protest at Kollam: മുകേഷിന്റെ കൊല്ലത്തെ വീട്ടിലും പോലീസ് സംരക്ഷണം ഒരുക്കിയിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് മുകേഷ് ഉൾപ്പെടെ ഏഴു പേർക്കെതിരെ നടി പരാതി നൽകി രം​ഗത്ത് വന്നത്.

Mukesh Resignation : കോഴിയുമായി വന്ന് പ്രതിഷേധം ; ആവശ്യം മുകേഷിന്റെ രാജി
MLA Mukesh – Photo facebook
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 29 Aug 2024 17:59 PM

കൊല്ലം: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബി.ജെ.പി രം​ഗത്തെത്തിയിട്ടു കുറച്ചു ദിവസമായി. കൊല്ലത്ത് ഇവരുടെ സമരം ശക്തമായി തുടരുന്നതിനിടെ വെറൈറ്റി സമര മുറയുമായി എത്തിയിരിക്കുകയാണ് യുവ മോർച്ച പ്രവർത്തകർ.

മുകേഷിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊല്ലത്ത് കോഴിയുമായെത്തി പ്രതിഷേധം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് യുവ മോർച്ചാ പ്രവർത്തകർ. കൊല്ലം ചിന്നക്കടയിലാണ് സംഭവം നടന്നത്. ഇവിടെ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനിടെ ആണ് ഈ രസകരമായ കാഴ്ച കണ്ടത്. പ്രതീകാത്മകമായി മുകേഷിന്റെ ചിത്രം മുഖത്ത് വച്ച് കെട്ടിയതിനൊപ്പം രണ്ടു കോഴികളെ കയ്യിൽ പിടിച്ചുമാണ് യുമോർച്ച ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം നടന്നത്.

ഇപ്പോൾ കൊല്ലത്തെ മുകേഷിന്റെ എംഎൽഎ ഓഫീസ് അടച്ചിരിക്കുകയാണ്. പ്രതിഷേധം വരുമെന്ന് ഉറപ്പിച്ച് സുരക്ഷയും ഒരുക്കിയിരുന്നു. ആരോപണ വിധേയനായതോടെ മുകേഷ് രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളാണ് രം​ഗത്ത് വന്നിട്ടുള്ളത്. രാജി വയ്ക്കുന്നതു വരെ പ്രതിഷേധം തുടരാനാണ് പാർട്ടികളുടെ തീരുമാനം എന്നും പ്രവർത്തകർ പറയുന്നു. എന്നാൽ, ലൈം​ഗിക ആരോപണങ്ങൾ ഉയർന്നതിന് ശേഷം മുകേഷ് ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അദ്ദേഹം കൊല്ലത്തെ വീട്ടിലോ എംഎൽഎ ഓഫീസിലോ ഉണ്ടാകാനാണ് സാധ്യത എന്നാണ് ഇപ്പോഴത്തെ നി​ഗമനം.

ALSO READ – മുകേഷിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഒരാഴ്ചത്തേക്ക് കോടതി തടഞ്ഞു

മുകേഷിന്റെ കൊല്ലത്തെ വീട്ടിലും പോലീസ് സംരക്ഷണം ഒരുക്കിയിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് മുകേഷ് ഉൾപ്പെടെ ഏഴു പേർക്കെതിരെ നടി പരാതി നൽകി രം​ഗത്ത് വന്നത്. ഇതോടെയാണ് താരം എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

ഇതിനിടെ മുകേഷിന്റെ അറസ്റ്റ് കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ നടന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞത്. നടൻ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്നും ജില്ലാ സെഷൻസ് കോടതി അറിയിച്ചു.

അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് മുകേഷിനെതിരെയുള്ള പരാതി. എറണാകുളം സ്വദേശിയായ നടിയുടെ വീട്ടിലെത്തി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Latest News