5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Nunakkuzhi OTT : ബേസിലിൻ്റെ ‘നുണക്കുഴി’ ഒടിടിയിലേക്ക്; ഡിജിറ്റൽ അവകാശം നേടിയത് ഈ പ്ലാറ്റ്ഫോം

Nunakkuzhi OTT Release : സീ ഗ്രൂപ്പാണ് നുണക്കുഴിയുടെ ഒടിടി സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Nunakkuzhi OTT : ബേസിലിൻ്റെ ‘നുണക്കുഴി’ ഒടിടിയിലേക്ക്; ഡിജിറ്റൽ അവകാശം നേടിയത് ഈ പ്ലാറ്റ്ഫോം
നുണക്കുഴി സിനിമ പോസ്റ്റർ (Image Courtesy : Basil Joseph Facebook)
Follow Us
jenish-thomas
Jenish Thomas | Published: 29 Aug 2024 18:02 PM

ബേസിൽ ജോസഫിനെ നായകനാക്കി ഹിറ്റ് മേക്കർ ജീത്തു ജോസഫ് ഒരുക്കിയ ഫാമിലി എൻ്റർടെയ്നർ ചിത്രമാണ് നുണക്കുഴി. തിയറ്ററിൽ ചിരി പടർത്തിയ ചിത്രത്തിന് ആദ്യം മോശമല്ലാത്ത അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ മലയാള സിനിമയെ വിവാദത്തിലേക്ക് നയിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ബേസിൽ-ജീത്തു ജോസഫ് ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തി ചേരാൻ സാധിച്ചില്ല. നുണക്കുഴി സിനിമ തിയറ്ററിൽ കാണാൻ സാധിക്കാത്തവർക്ക് ഇതാ സന്തോഷ വാർത്ത ചിത്രം ഉടൻ ഒടിടിയിലേക്കെത്തും (Nunakkuzhi OTT).

നുണക്കുഴി ഒടിടി അവകാശം ആര് നേടി?

സീ ഗ്രൂപ്പാണ് നുണക്കുഴിയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റലിനൊപ്പം ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശവും സീ ഗ്രൂപ്പ് തന്നെ നേടി. സിനിമ വൃത്തങ്ങളിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം നുണക്കുഴിയുടെ ഒടിടി അവകാശം വിറ്റു പോയത് രണ്ട് കോടിയിലും അധികം രൂപയ്ക്കാണ്. ചിത്രം ഓണത്തിന് ഒടിടിയിൽ എത്തിയേക്കും.

ALSO READ : Pavi Caretaker OTT : ഈ ബഹളത്തിനിടെ ദിലീപിൻ്റെ പവി കെയർടേക്കർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നുണക്കുഴി ബോക്സഓഫീസ്

പ്രമുഖ ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് പ്രകാരം ബേസിൽ-ജീത്തു ജോസഫ് ചിത്രം പത്ത് കോടിയോളം രൂപ ഗ്രോസ് കളക്ഷൻ നേടിട്ടുണ്ട്. ആഗോള ബോക്സ്ഓഫീസിൽ ചിത്രത്തിൻ്റെ കളക്ഷൻ 20 കോടിയാണ്. എട്ട് കോടിയാണ് ഒവർസീസ് കളക്ഷൻ. റിപ്പോർട്ടുകൾ പ്രകാരം നുണക്കുഴിയുടെ ബജറ്റ് 12 മുതൽ 15 കോടിയോളം വരും. തുടക്കത്തിൽ മികച്ച കളക്ഷൻ നേടിയിരുന്നു ചിത്രത്തിൻ്റെ ബോക്സ്ഓഫീസ് പ്രകടനത്തെ പിന്നോട്ടടിച്ചത് സിനിമ മേഖലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളായിരുന്നു.

നുണക്കുഴിയുടെ അണിയറപ്രവർത്തകർ

ബേസിൽ ജോസഫിന് പുറമെ, ഗ്രേസ് ആൻ്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അൽത്താഫ് സലീം, ശ്യാം മോഹൻ, അസീസ് നെടുമങ്ങാട്, സെൽവരാജ്, സ്വാസിക, ലെന, കലഭവൻ യൂസഫ്, ഭാസി, ദിനേഷ് പ്രഭാകർ, രാജേഷ് പരവൂർ, റിയാസ് മറിമായം, ജയകുമാർ പരമേശ്വരൻ, സന്തോഷ് ലക്ഷ്മണൻ, ശ്യാം ത്രിക്കുന്നപ്പുഴ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്.

സാരിഗമ, ബെഡ്ടൈം സ്റ്റോറീസ്, യൂഡ്ലീസ് ഫിലിംസിൻ്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നുണക്കുഴി നിർമിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സീതിഷ് കുറുപ്പാണ് ഛായഗ്രാഹകൻ. വിനായക് വിഎസാണ് എഡിറ്റർ. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ജയ് ഉണ്ണിത്താനും വിഷ്ണു ശ്യമും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. വിഷ്ണു ശ്യാം തന്നെ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Latest News