Python Spotted in Toilet: ശുചിമുറിയിൽ പോകാൻ വാതിൽ തുറന്നു, കണ്ടത് 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ
Python spotted in toilet: 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയാണ് ശുചിമുറിയിൽ നിന്ന് പിടികൂടിയത്. വിശാഖപട്ടണം സാഗർ നഗർ പ്രദേശത്തിലെ അപ്പാർട്ട്മെന്റിൽ അർദ്ധരാത്രി 12 മണിയോടെയാണ് പെരുമ്പാമ്പിനെ കണ്ടത്.

പ്രതീകാത്മക ചിത്രം
അർദ്ധരാത്രി ശുചിമുറിയിലെത്തിയ പെരുമ്പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് വിശാഖപട്ടണത്തിലെ ഒരു വാച്ച്മാൻ. ഒന്നും രണ്ടുമല്ല, 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയാണ് ശുചിമുറിയിൽ നിന്ന് പിടികൂടിയത്.
വിശാഖപട്ടണം സാഗർ നഗർ പ്രദേശത്തിലെ അപ്പാർട്ട്മെന്റിൽ അർദ്ധരാത്രി 12 മണിയോടെയാണ് പെരുമ്പാമ്പിനെ കണ്ടത്. വാഷ്റൂമിൽ പോകാനായി വാതിൽ തുറന്നപ്പോൾ ഇരുട്ടിൽ എന്തോ ചലിക്കുന്നതായി വാച്ച് മാന് തോന്നി. ഉടനെ അദ്ദേഹം ലൈറ്റ് ഓൺ ചെയ്തു. ലൈറ്റ് ഓൺ ചെയ്തപ്പോൾ, ഒരു വലിയ പെരുമ്പാമ്പ് അകത്ത് ചുരുണ്ടുകൂടി ഇരിക്കുന്നതാണ് അദ്ദേഹം കണ്ടത്. തുടർന്ന് പാമ്പുപിടിത്തക്കാരനായ കിരൺ കുമാറിനെ വിവരം അറിയിച്ചു.
ഒന്നും രണ്ടുമല്ല, 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ കിരൺ കുമാർ പിടികൂടിയത്. ഇതിനിടെ കിരണിന് നേരെയും ആക്രമണവും ഉണ്ടായി. കിരൺ രണ്ട് കൈകൾ കൊണ്ടും പെരുമ്പാമ്പിന്റെ കഴുത്തിൽ പിടിച്ച് ശുചിമുറിയുടെ പുറത്തേക്ക് കൊണ്ട് വരികയായിരുന്നു.
ഇതിനിടെ പെരുമ്പാമ്പ് കിരണിന്റെ കാലിൽ ചുറ്റി. പതുക്കെ പുറത്തേക്ക് വന്ന കിരൺ മറ്റൊരാളുടെ സഹായത്തോടെ കാലിൽ ചുറ്റിയിരുന്ന പെരുമ്പാമ്പിനെ മോചിപ്പിക്കുകയായിരുന്നു. പെരുമ്പാമ്പ്, സമീപത്തുള്ള കുന്നിൻ പ്രദേശത്ത് നിന്ന് ഭക്ഷണത്തിനായി വന്നതാകാം എന്ന് കിരൺ പറഞ്ഞു.