റീൽസ് ചിത്രീകരണത്തിനിടെ 14–ാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു; കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു
Bengaluru Woman Falls From 14th Floor Of Building: ആന്ധ്ര ചിറ്റൂർ സ്വദേശിനി നന്ദിനിയാണ് (20) മരിച്ചത്. ബെംഗളൂരു റായസാന്ദ്ര മെയിൻ റോഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിട സമുച്ചയത്തിൽനിന്നാണ് യുവതി താഴെ വീണത്.

നന്ദിനി
ബെംഗളൂരു: മൊബൈൽ ഫോണിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ 14-ാം നിലയിൽനിന്ന് കാൽവഴുതിവീണ് ഇരുപതുകാരി മരിച്ചു. ആന്ധ്ര ചിറ്റൂർ സ്വദേശിനി നന്ദിനിയാണ് (20) മരിച്ചത്. ബെംഗളൂരു റായസാന്ദ്ര മെയിൻ റോഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിട സമുച്ചയത്തിൽനിന്നാണ് യുവതി താഴെ വീണത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ ബെംഗളൂരു പരപ്പന അഗ്രഹാരയ്ക്ക്‌ക് സമീപം റായസന്ദ്രയിലാണ് സംഭവം. സുഹൃത്തുക്കളായ യുവതിക്കും രണ്ട് യുവാക്കൾക്കുമൊപ്പമാണ് നന്ദിനി പണി തീരാതെ കിടക്കുന്ന കെട്ടിടത്തിത്തിലേക്ക് എത്തിയത്. ഇവിടെവച്ച് പ്രണയബന്ധങ്ങളെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്. ഇതിനു ശേഷം റീൽസ് എടുക്കുന്നതിനിടെയിലാണ് കാൽവഴുതി താഴെ വീണത്.
Also Read:വീട്ടിനുള്ളില്‍ കയറിയ കടുവയെ വീട്ടുടമ പൂട്ടിയിട്ടത് മണിക്കൂറുകളോളം; ഒടുവില്‍
ലിഫ്റ്റ് സ്ഥാപിക്കാൻ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ് യുവതി താഴേക്ക് വീണത്. അപകടം സംഭവിച്ചയുടൻ സംഘത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും ഓടിരക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവതിയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. കെട്ടിടത്തിൽ വച്ച് പാർട്ടിനടത്താനാണ് ഇവർ ഇവിടെ എത്തിയത് എന്നാണ് പോലീസ് പറയുന്നത്. അപകടമരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സൂപ്പർ മാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന നന്ദിനി സൗത്ത് ബംഗളുരുവിൽ പോയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ നന്ദിനിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത പോലീസ് യുവതിയുടെ സുഹൃത്തുക്കൾക്കായി അന്വേഷണം നടത്തുകയാണ്.