Uttar Pradesh: കക്കൂസ് കുഴി വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
Die Of Suffocation While Cleaning Spetic Tank: കക്കൂസ് കുഴി വൃത്തിയാക്കുന്നതിനിടെ മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം
കക്കൂസ് കുഴി വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. പ്രഹ്ലാദ് മണ്ഡൽ (60), മകൺ തനു വിശ്വാസ് (30), മകളുടെ ഭർത്താവ് കാർത്തിക് വിശ്വാസ് (38) എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലെ സെപ്ടിക് ടാക് വൃത്തിയാക്കുമ്പോഴായിരുന്നു അപകടം.
അടുത്തിടെയാണ് പ്രഹ്ലാദ് മണ്ഡൽ പുതിയ സെപ്ടിക് ടാങ്ക് പണിതത്. ഏകദേശം എട്ട് അടിയായിരുന്നു ഇതിൻ്റെ ആഴം. നേരത്തെയുണ്ടായിരുന്ന സെപ്ടിക് ടാങ്ക് കുറച്ചുകൂടി ചെറുതായിരുന്നു. ഇത് ഉപയോഗിക്കാൻ കഴിയാതെ വന്നപ്പോഴാണ് അദ്ദേഹം പുതിയ ടാങ്ക് സ്ഥാപിച്ചത്. ഈ ടാങ്ക് വൃത്തിയാക്കാനായി ഇവർ ഇറങ്ങുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. “അടുത്ത് തന്നെയുണ്ടായിരുന്ന പഴയ സെപ്ടിക് ടാങ്കിൽ നിന്ന് ഗ്യാസ് ലീക്കുണ്ടായി. പുതിയ ടാങ്കിന് ആഴം കൂടുതലാണെന്നതിനാൽ മൂന്ന് പേർക്കും വേഗത്തിൽ പുറത്തിറങ്ങാനായില്ല. ശ്വാസം മുട്ടിയ അവർ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു.”- മധോതണ്ട പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അശോക് പാൽ പറഞ്ഞു.
സമീപഗ്രാമമായ മൈനിഗുൽരിയക്കാരനാണ് കാത്തിക് വിശ്വാസ്. ഭാര്യയുടെ വീട്ടിൽ ഭാര്യ തനുവിനും മക്കൾക്കുമൊപ്പമാണ് ഇയാൾ താമസിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.