AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chinnaswamy Stadium Stampede: ചിന്നസ്വാമി ദുരന്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

Chinnaswamy Stadium Stampede Updates: 35,000 പേര്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന സ്റ്റേഡിയത്തിലേക്ക് എത്തിയത് മൂന്ന് ലക്ഷത്തോളം ആളുകളാണ്. ഇതാണ് അപകടത്തിന് കാരണമായത്. എന്നാല്‍ ഈ ആഘോഷം ആര് സംഘടിപ്പിച്ചതാണെന്ന് അറിയില്ലെന്നായിരുന്നു ഐപിഎല്‍ സംഘാടകര്‍ പറയുന്നത്.

Chinnaswamy Stadium Stampede: ചിന്നസ്വാമി ദുരന്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം Image Credit source: X
shiji-mk
Shiji M K | Published: 05 Jun 2025 07:08 AM

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. എങ്ങനെയാണ് ദുരന്തം സംഭവിച്ചതെന്ന് മജിസ്‌ട്രേറ്റ് തലത്തില്‍ അന്വേഷണം നടത്തും. അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ ജില്ല ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സുദ്ധരാമയ്യ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

35,000 പേര്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന സ്റ്റേഡിയത്തിലേക്ക് എത്തിയത് മൂന്ന് ലക്ഷത്തോളം ആളുകളാണ്. ഇതാണ് അപകടത്തിന് കാരണമായത്. എന്നാല്‍ ഈ ആഘോഷം ആര് സംഘടിപ്പിച്ചതാണെന്ന് അറിയില്ലെന്നായിരുന്നു ഐപിഎല്‍ സംഘാടകര്‍ പറയുന്നത്.

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ ആര്‍സിബിയുടെ ഹോംഗ്രൗണ്ടിലേക്ക് എത്തിയിരുന്നു. ബുധനാഴ്ച ഉച്ച മുതല്‍ സ്‌റ്റേഡിയത്തിന്റെ ഗേറ്റിന് മുമ്പില്‍ വലിയ ജനക്കൂട്ടമായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടുതല്‍ ആളുകള്‍ എത്തിയത് തിക്കിനും തിരക്കിനും കാരണമായി. താരങ്ങള്‍ വിമാനത്തില്‍ വന്നിറങ്ങിയത് മുതല്‍ വലിയ തിരക്കായിരുന്നു പ്രദേശത്ത്. ആളുകള്‍ വലിയ തോതില്‍ എത്തിച്ചേരുന്നത് സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ ആര്‍സിബി അനുശോചനം രേഖപ്പെടുത്തി. ടീമിനെ കാണാനായെത്തിയവര്‍ക്ക് അപകടം സംഭവിച്ചതില്‍ അതിയായ ദുഃഖമുണ്ട്. എല്ലാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആര്‍സിബി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

Also Read: Chinnaswamy Stadium Stampede: ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം ആരാധകരുടെ തിക്കും തിരക്കും; 11 പേര്‍ക്ക്‌ ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്‌

പറയാന്‍ വാക്കുകളില്ലെന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വാര്‍ത്താക്കുറിപ്പ് പങ്കുവെച്ച് വിരാട് കോലി കുറിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഇതുവരെ മരിച്ചത് 11 പേരാണ്. 40 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.