Jharkhand girl Death: കുടുംബപ്രശ്നങ്ങൾ മാറാൻ മകളെ ബലി നൽകി, അമ്മയും കാമുകനും മന്ത്രവാദിനിയും പിടിയിൽ

A 13-year-old girl died in Hazaribagh as a human sacrifice ritual: കഴിഞ്ഞമാസം 24 നാണ് സംഭവം നടക്കുന്നത് എന്ന് പോലീസ് പറയുന്നു. കുട്ടിയുടെ അമ്മയും മന്ത്രവാദിനിയായ ശാന്തി ദേവിയും തമ്മിൽ മൂന്ന് മാസത്തെ പരിചയം ഉണ്ട്. ഈ പരിചയത്തിന്റെ പേരിലാണ് പ്രശ്നപരിഹാരമായി ഇവർ നരബലി നിർദ്ദേശിച്ചത്. കന്യകയായ പെൺകുട്ടിയെ ബലി നൽകണമെന്നാണ് ശാന്തി ദേവി പറഞ്ഞത്. തുടർന്ന് ഇവർ തന്നെയാണ് പെൺകുട്ടിയെ നരബലി നൽകാൻ നിർബന്ധിച്ചത്.

Jharkhand girl Death: കുടുംബപ്രശ്നങ്ങൾ മാറാൻ മകളെ ബലി നൽകി, അമ്മയും കാമുകനും മന്ത്രവാദിനിയും പിടിയിൽ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 27 Apr 2026 | 08:35 PM

റാഞ്ചി: കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരമായി 13 വയസ്സുകാരിയായ മകളെ ബലി നൽകിയ അമ്മ അറസ്റ്റിൽ. മകന്റെ അസുഖം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായാണ് 35 കാരിയായ അമ്മയും അവരുടെ കാമുകനും മന്ത്രവാദിനിയും ചേർന്ന് പെൺകുട്ടിയെ നരബലി നൽകിയത്. സംഭവത്തിൽ കാമുകനായ ഭീം റാമും മന്ത്രവാദിനി ശാന്തി ദേവിയും അറസ്റ്റിൽ ആയിട്ടുണ്ട്.

കഴിഞ്ഞമാസം 24 നാണ് സംഭവം നടക്കുന്നത് എന്ന് പോലീസ് പറയുന്നു. കുട്ടിയുടെ അമ്മയും മന്ത്രവാദിനിയായ ശാന്തി ദേവിയും തമ്മിൽ മൂന്ന് മാസത്തെ പരിചയം ഉണ്ട്. ഈ പരിചയത്തിന്റെ പേരിലാണ് പ്രശ്നപരിഹാരമായി ഇവർ നരബലി നിർദ്ദേശിച്ചത്. കന്യകയായ പെൺകുട്ടിയെ ബലി നൽകണമെന്നാണ് ശാന്തി ദേവി പറഞ്ഞത്. തുടർന്ന് ഇവർ തന്നെയാണ് പെൺകുട്ടിയെ നരബലി നൽകാൻ നിർബന്ധിച്ചത്.

Also Read: Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത്; യാത്ര പുറപ്പെടുന്നത് ഈ സമയത്ത്, റൂട്ട് അറിയണോ?

മാർച്ച് 24ന് രാത്രിയാണ് സംഭവം അരങ്ങേറിയത്. പൂജയ്ക്ക് എന്ന പേരിലാണ് പെൺകുട്ടിയെ മന്ത്രവാദിനിയുടെ വീട്ടിലെത്തിച്ചത് തുടർന്ന് വീടിന് സമീപമുള്ള മുളംകൂട്ടത്തിനുള്ളിലേക്ക് കുട്ടിയെ കൊണ്ടുപോവുകയും ഭീം കഴുത്ത് ഞെരിച്ച്കൊലപ്പെടുത്തുകയും ആയിരുന്നു. പിന്നാലെ മന്ത്രവാദിനി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾക്കുള്ളിലേക്ക് വടി കയറ്റുകയും ഭീം റാം പെൺകുട്ടിയുടെ തല തകർത്ത് രക്തം ശേഖരിക്കുകയും ചെയ്തു.

മൃതശരീരം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു

ഇതിനുശേഷം പ്രതികൾ മൃതശരീരം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയുടെ മൃതദേഹം പിറ്റേന്ന് കണ്ടെടുത്തത്. ഇതിന് പിന്നാലെ പെൺകുട്ടിയുടെ അമ്മ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സത്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നെല സത്യം മന്ത്രവാദം മാത്രമാണോ മറിച്ച് മറ്റെന്തെങ്കിലും ആണോ എന്നും ചർച്ചയുണ്ട്. ഉത്തരേന്ത്യയിൽ ഇത്തരം മന്ത്രവാദങ്ങളും ബ്ലാക്ക് മാജിക്കും വളരെ അധികം കൂടുതലാണ്. കേരളത്തിലടക്കം ഇത്തരം പ്രശ്നങ്ങൾ ഇപ്പോൾ സ്ഥിരമാണ്.

 

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്