UP Nagin Women: ‘ഭാര്യ നാഗസ്ത്രീയായി മാറി രാത്രിയിൽ ഉപദ്രവിക്കുന്നു, രക്ഷിക്കണം’; പരാതിയുമായി ഭർത്താവ്

UP Women Turned Into Nagin: രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് അനാവശ്യമായ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുന്നതായും ഇയാൾ ആരോപിക്കുന്നു. മിറാജ് എന്നയാളാണ് ജില്ലാ ഭരണകൂടത്തിന്റെ അദാലത്തിൽ വിചിത്രമായ പരാതിയുമായി രം​ഗത്തെത്തിയത്.

UP Nagin Women: ‘ഭാര്യ നാഗസ്ത്രീയായി മാറി രാത്രിയിൽ ഉപദ്രവിക്കുന്നു, രക്ഷിക്കണം’; പരാതിയുമായി ഭർത്താവ്

പ്രതീകാത്മക ചിത്രം

Published: 

08 Oct 2025 06:38 AM

ലഖ്നൗ: ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി തന്നെ ഉപദ്രവിക്കുന്നതായി ഭർത്താവിൻ്റെ പരാതി. മജിസ്ട്രേറ്റിന് മുന്നിലാണ് രക്ഷിക്കണമെന്ന അപേക്ഷയുമായി ഭർത്താവ് എത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ലാ ഭരണകൂടത്തിന്റെ അദാലത്തിൽ വിചിത്രമായ പരാതിയുമായി രം​ഗത്തെത്തിയത്.

രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് അനാവശ്യമായ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുന്നതായും ഇയാൾ ആരോപിക്കുന്നു. ഭാര്യ സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കിയാണ് തന്നെ ഭയപ്പെടുത്തുന്നതെന്നും പരാതിയിലുണ്ട്. ഇതുസംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അവർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ മുന്നിൽ ഹാജരായതെന്നും ഇയാൾ പറഞ്ഞു.

Also Read: ചീഫ് ജസ്റ്റിസിനെ ചെരിപ്പെറിഞ്ഞതിൽ കുറ്റബോധമില്ല: അഭിഭാഷകൻ

അതേസമയം, മിറാജ് പരാതിപ്പെട്ടതിന് പിന്നാലെ ഇയാളുടെ ഭാര്യ നസിമുൻ സംഭവം വിശദീകരിച്ചുകൊണ്ട് ഒരു വിഡിയോ പുറത്തുവിട്ടു. ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നാണ് അവർ ആരോപിക്കുന്നത്. അതിനാൽ അതിന്റെ ഭാഗമായാണ് പരാതിയെന്നും ഇവർ പറയുന്നു.

തന്നെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഇയാൾ ഉപദ്രവിക്കുകയാണ്. നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ഇവർ വീഡിയോയിൽ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും