Driving Licence: ഇനിയും ലൈസന്‍സ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? ഇ-ചലാന്‍ വിവരങ്ങള്‍ പോലും അറിയില്ല

How To Link Aadhar With Driving Licence: മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഇ-ചലാന്‍, ലൈസന്‍സ് അപ്‌ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തത്സമയം ലഭ്യമായിരുന്നു. മൊബൈല്‍ നമ്പര്‍ ലൈസന്‍സുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഇത് ലഭിക്കില്ല.

Driving Licence: ഇനിയും ലൈസന്‍സ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? ഇ-ചലാന്‍ വിവരങ്ങള്‍ പോലും അറിയില്ല

പ്രതീകാത്മക ചിത്രം

Published: 

14 Oct 2025 07:30 AM

ന്യൂഡല്‍ഹി: രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ പൂര്‍ണമായും ഡിജിറ്റല്‍ ലോകത്തേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ലൈസന്‍സുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഉള്‍പ്പെടെ ഭാഗമായിട്ടായിരുന്നു ഇത്.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഇ-ചലാന്‍, ലൈസന്‍സ് അപ്‌ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തത്സമയം ലഭ്യമായിരുന്നു. മൊബൈല്‍ നമ്പര്‍ ലൈസന്‍സുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഇത് ലഭിക്കില്ല. ഇതിന് പിന്നാലെയാണിപ്പോള്‍ ആധാര്‍ ബന്ധിപ്പിക്കുന്ന നിര്‍ദേശം പുറത്തുവിട്ടിരിക്കുന്നത്.

ഗതാഗത നിയമങ്ങള്‍ തെറ്റിക്കുമ്പോള്‍ പലപ്പോഴും ആളുകള്‍ക്ക് ഇ-ചലാന്‍ അടയ്‌ക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ പല വാഹന ഉടമകളും ചലാന്റെ കാര്യം അറിയാതെ പോകുന്നു. ഇ-ചലാന്‍ പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നാണ് നിലവിലെ നിയമം പറയുന്നത്. അല്ലാത്തപക്ഷം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടേക്കാം.

കൂടാതെ, ഒരു സാമ്പത്തിക വര്‍ഷത്തില്‍ സിഗ്നല്‍ ലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ മൂന്നില്‍ കൂടുതല്‍ തവണ ചെയ്ത് ചലാന്‍ ലഭിച്ചാല്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നാണ് വിവരം. ഇതുവരെ അയച്ച ചലാനുകളില്‍ 40 ശതമാനം മാത്രമാണ് വാഹന ഉടമകള്‍ അടച്ചിട്ടുള്ളത്.

മൊബൈല്‍ നമ്പര്‍ ഡ്രൈവിങ് ലൈസന്‍സുമായി ലിങ്ക് ചെയ്യാത്തതിനാല്‍ പലര്‍ക്കും ചലാന്‍ അലര്‍ട്ടുകള്‍ വരുന്നില്ല. ഇതാണ് ചലാന്‍ അവഗണിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.

എങ്ങനെ ആധാര്‍ ബന്ധിപ്പിക്കാം?

പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് ആധാറും ഡ്രൈവിങ് ലൈസന്‍സും ബന്ധിപ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം, ഡ്രൈവിങ് ലൈസന്‍സ് വിഭാഗത്തില്‍ നിന്ന് സംസ്ഥാനവും ലൈസന്‍സ് ഓപ്ഷനും തിരഞ്ഞെടുക്കാം.

Also Read: Driving Test: ഓട്ടോമാറ്റിക് കാറും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താം

ശേഷം മൊബൈല്‍ നമ്പര്‍ രണ്ട് തവണ നല്‍കി, തുടരുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. ഇതിന് ശേഷം ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. ഇതുപയോഗിച്ച് ആധാര്‍ ഉടമയാണെന്ന് സ്ഥിരീകരിക്കാം. ലിങ്ക് ചെയ്ത് കഴിഞ്ഞാല്‍ സ്‌ക്രീനില്‍ സ്ഥിരീകരണ സന്ദേശനവും എസ്എംഎസും വരുന്നതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്