Actor Rajinikanth: ‘ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രം, എതിരാളികൾക്ക് വെല്ലുവിളി’; സ്റ്റാലിനെ പുകഴ്ത്തി നടൻ രജനികാന്ത്

Actor Rajinikanth Praises MK Stalin: ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ ആണ് സ്റ്റാലിനെക്കുറുച്ചുള്ള രജിനികാന്തിൻ്റെ പരാമർശം. വിജയ് യുടെ തമിഴ്നാട് പര്യടനം തുടങ്ങിയ ആദ്യ ദിവസം ആണ് രജനീകാന്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. മൂന്ന് ആഴ്ച്ച മുൻപാണ് തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനം വിജയ് നടത്തിയത്.

Actor Rajinikanth: ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രം, എതിരാളികൾക്ക് വെല്ലുവിളി; സ്റ്റാലിനെ പുകഴ്ത്തി നടൻ രജനികാന്ത്

MK Stalin, Actor Rajinikanth

Updated On: 

14 Sep 2025 07:18 AM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ (MK Stalin) പുകഴ്ത്തി നടൻ രജനികാന്ത് (Rajinikanth). ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും എല്ലാ എതിരാളികൾക്കും അദ്ദേഹം ഒരു വെല്ലുവിളിയെന്നും രജനികാന്ത് പറഞ്ഞു. ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ ആണ് സ്റ്റാലിനെക്കുറുച്ചുള്ള രജിനികാന്തിൻ്റെ പരാമർശം. “വരൂ, 2026ൽ കാണാം“ എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിൻ, തന്റെ പ്രിയ സുഹൃത്താണ് അദ്ദേഹമെന്നും രജനീകാന്ത് പറഞ്ഞു.

വിജയ് യുടെ തമിഴ്നാട് പര്യടനം തുടങ്ങിയ ആദ്യ ദിവസം ആണ് രജനീകാന്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. മൂന്ന് ആഴ്ച്ച മുൻപാണ് തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനം വിജയ് നടത്തിയത്. വേദിയിൽ ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് വിയജ് വിമർശിച്ചത്. അന്ന് പ്രധാനമന്ത്രി മോദിയെയും സ്റ്റാലിനെയും പേരെടുത്ത് പറഞ്ഞുകൊണ്ട് വിമർശിച്ചത്.

മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങൾക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് കാണാനില്ല? എവിടെയാണത്? ആർഎസ്‌എസ്‌ അടിമകളായി മാറിയിരിക്കുന്നു. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണ്. ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് അന്ന് സമ്മേളനത്തിൽ പറഞ്ഞു. തമിഴ്നാട്ടിലെ മധുരയിൽ വെച്ചാണ് വിജയുടെ പാർട്ടിയായ ടിവികെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്.

എന്നാൽ രജനികാന്തിൻ്റെ പരാമർശം പലരിലും ഞെട്ടലുളവാക്കിയിരിക്കുകയാണ്. വിജയ് പര്യടനം തുടങ്ങിയ ആദ്യ ദിവസം തന്നെ അദ്ദേഹം ഇങ്ങനൊരു പരാമർശം നടത്തിയത് എന്തിനാണെന്ന് ഉറ്റുനോക്കുകയാണ് തമിഴ്നാട് ജനത. പരസ്യമായി വിജയുടെ ടിവികെയ്ക്ക് ഇതുവരെ അദ്ദേഹം പിന്തുണ് അറിയിച്ചിട്ടില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും