AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vande Bharat: 220 കിലോമീറ്റര്‍ വേഗത്തിലോടാന്‍ പുതിയ ട്രെയിന്‍; വന്ദേ ഭാരത് മാറിനില്‍ക്കും

Indian Railways to Roll Out 220 kmph Trains After Vande Bharat: 2024 ഒക്ടോബറിലാണ് എട്ട് കാറുകള്‍ വീതമുള്ള രണ്ട് അതിവേഗ ട്രെയിന്‍സെറ്റുകളുടെ രൂപകല്‍പ്പന, നിര്‍മാണം, കമ്മീഷന്‍ ചെയ്യല്‍ എന്നിവയ്ക്കായി ഐസിഎഫ് ബിഇഎംഎല്ലിന് കരാര്‍ നല്‍കിയത്. ഓരോ കാറിനും 27.86 കോടി രൂപയാണ് നിര്‍മാണ ചെലവ്. ആകെ 866.87 കോടി രൂപയ്ക്കാണ് കരാര്‍. രാജ്യത്തെ അതിവേഗ റെയില്‍വേ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

Vande Bharat: 220 കിലോമീറ്റര്‍ വേഗത്തിലോടാന്‍ പുതിയ ട്രെയിന്‍; വന്ദേ ഭാരത് മാറിനില്‍ക്കും
പ്രതീകാത്മക ചിത്രം Image Credit source: Michael Dunning/The Image Bank/Getty Images
Shiji M K
Shiji M K | Published: 09 Apr 2026 | 05:15 PM

വന്ദേ ഭാരതിന് പിന്നാലെ അതിവേഗത്തില്‍ കുതിക്കാന്‍ മറ്റൊരു ട്രെയിന്‍ കൂടി അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന രണ്ട് ട്രെയിനുകളാണ് റെയില്‍വേ കളത്തിലിറക്കാന്‍ പോകുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് വന്ദേ ഭാരത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ട്രെയിനിന്റെ സഞ്ചാരം.

പുത്തന്‍ ട്രെയിനെത്തുന്നു

ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ വെച്ചാണ് പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. 2027-28ലെ കോച്ച് നിര്‍മാണ പ്രോഗ്രാമിന് കീഴില്‍ 16 കോച്ചുകള്‍ അടങ്ങുന്ന രണ്ട് ട്രെയിനുകള്‍ കൂടി ഉള്‍പ്പെടും. ഇതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. 16 കോച്ചുകള്‍ ഉള്‍പ്പെടുന്ന രണ്ട് റേക്കുകള്‍ ബ്രോഡ് ഗേജ് ട്രെയിന്‍സെറ്റുകളായാണ് നിര്‍മിക്കുക. സ്റ്റീല്‍ ബോഡിയായിരിക്കും ഇവയ്ക്ക്.

2024 ഒക്ടോബറിലാണ് എട്ട് കാറുകള്‍ വീതമുള്ള രണ്ട് അതിവേഗ ട്രെയിന്‍സെറ്റുകളുടെ രൂപകല്‍പ്പന, നിര്‍മാണം, കമ്മീഷന്‍ ചെയ്യല്‍ എന്നിവയ്ക്കായി ഐസിഎഫ് ബിഇഎംഎല്ലിന് കരാര്‍ നല്‍കിയത്. ഓരോ കാറിനും 27.86 കോടി രൂപയാണ് നിര്‍മാണ ചെലവ്. ആകെ 866.87 കോടി രൂപയ്ക്കാണ് കരാര്‍.

രാജ്യത്തെ അതിവേഗ റെയില്‍വേ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വിമാനയാത്രയേക്കാള്‍ വേഗത്തില്‍ ട്രെയിന്‍ യാത്ര ഇതുവഴി സാധ്യമാകും. പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും പുതിയ ട്രെയിനുകള്‍ക്ക് സാധിച്ചേക്കും.

Also Read: Delhi Metro: ഡല്‍ഹി യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്! മെട്രോ സമയത്തില്‍ വീണ്ടും മാറ്റം, നേരം വൈകും

ട്രെയിനിന്റെ പ്രത്യേകതകള്‍

ഭാരം കുറഞ്ഞ കോച്ചുകളാണ് നിര്‍മിക്കുന്നത്. കൂടാതെ എയര്‍ ഡൈനാമിക് ഡിസൈനും, ഉയര്‍ന്ന വേഗത കൈവരിക്കുന്നതിനായി മികച്ച ബ്രേക്കിങ് സിസ്റ്റം, യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ കംഫര്‍ട്ട് സജീകരണങ്ങള്‍ എന്നിവയും ട്രെയിനിലുണ്ടായിരിക്കും.

സര്‍വീസ് എന്ന് മുതല്‍

എപ്പോഴായിരിക്കും ഈ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുക എന്ന കാര്യം വ്യക്തമല്ല. നിര്‍മാണം ആദ്യഘട്ടത്തിലാണ്. ട്രെയിനിന്റെ റൂട്ട്, സ്‌റ്റോപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം റെയില്‍വേ വിവരങ്ങള്‍ പങ്കിടുമെന്നാണ് പ്രതീക്ഷ.

Follow Us