Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വീഡിയോ റെക്കോ‍ഡർ കണ്ടെത്തി

Digital Video Recorder Recovered from Plane Wreckage: അപകടം നടന്ന സ്ഥലത്ത് നിന്നുമാണ് ​ഗുജറാത്ത് ആന്റി - ടെററിസം സ്‌ക്വാഡ് (എടിഎസ്) ഡിവിആർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് എവിആർ കണ്ടെത്തിയതെന്നും, ഫോറൻസിക് ലാബിന് ഇത് കൈമാറുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വീഡിയോ റെക്കോ‍ഡർ കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം

Updated On: 

13 Jun 2025 14:31 PM

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോ‍ർഡർ (ഡിവിആർ) കണ്ടെത്തി. ഈ റെക്കോർഡറിൽ വിമാനത്തിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നു. അന്വേഷണ സംഘം ഇതിലെ ​ദൃശ്യങ്ങൾ പരിശോധിക്കും. അപകടകാരണം എന്തെന്നതിൽ കൂടുതൽ വ്യക്തത ലഭിക്കാൻ ഈ ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് കരുതുന്നത്.

അപകടം നടന്ന സ്ഥലത്ത് നിന്നുമാണ് ​ഗുജറാത്ത് ആന്റി – ടെററിസം സ്‌ക്വാഡ് (എടിഎസ്) ഡിവിആർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് എവിആർ കണ്ടെത്തിയതെന്നും, ഫോറൻസിക് ലാബിന് ഇത് കൈമാറുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. നേരത്തെ വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോർഡറും കണ്ടെടുത്തിരുന്നു. അതേസമയം, വിമാനത്തിലെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, എയർ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. അപകട കാരണം മനസിലാക്കാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തേണ്ടത് പ്രധാനമാണ്.

എഎൻഐ പങ്കുവെച്ച പോസ്റ്റ്:

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യയുടെ AI171 വിമാനമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ജനവാസ മേഖലയിൽ തകർന്നു വീണത്. യാത്രക്കാരും പൈലറ്റുമാരും ക്യാബിൻ ക്രൂവും ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 254 പേരിൽ 253 പേരും മരണപ്പെട്ടു. വിമാനത്തിലെ 11-ാം നമ്പർ സീറ്റിലെ യാത്രക്കാരനായ രമേഷ് വിശ്വാസ്കുമാർ എന്ന 38കാരൻ മാത്രമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം അപകടം നടന്ന സമയത്ത് എമർജൻസി എക്സിറ്റ് വഴി എടുത്ത് ചാടുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും