Air india plane crash, vijay rupani : അപകടത്തിന് മുമ്പുള്ള വിജയ് രൂപാണിയുടെ ചിത്രം? സെൽഫിയുടെ പിന്നിലുള്ള വാസ്തവമിതാണ്

Viral Photo Shows Former Gujarat CM Vijay Rupani : ബിസിനസ് ക്ലാസിൽ തന്നോടൊപ്പം വിജയ് രൂപാണിയും യാത്ര ചെയ്യുന്നു എന്ന് അറിയിച്ചുകൊണ്ട് എക്സിൽ ഷെയർ ചെയ്ത ചിത്രമാണ് ഇത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും ഭാരതീയ ജനതാ പാർട്ടിയുടെ പ്രമുഖ അംഗവുമാണ് വിജയ് രൂപാണി.

Air india plane crash, vijay rupani : അപകടത്തിന് മുമ്പുള്ള വിജയ് രൂപാണിയുടെ ചിത്രം? സെൽഫിയുടെ പിന്നിലുള്ള വാസ്തവമിതാണ്

Viral Photo Shows Former Gujarat Cm Vijay Rupani

Updated On: 

12 Jun 2025 | 08:34 PM

അഹമ്മദാബാദ്: അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അവസാന ചിത്രം എന്ന പേരിൽ പ്രചരിച്ച ചിത്രം ഫേക്ക് എന്ന് റിപ്പോർട്ട്. അപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിമാനത്തിനകത്ത് വച്ചുള്ള അവസാന ചിത്രം എന്ന പേരിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ബിസിനസ് ക്ലാസിൽ തന്നോടൊപ്പം വിജയ് രൂപാണിയും യാത്ര ചെയ്യുന്നു എന്ന് അറിയിച്ചുകൊണ്ട് എക്സിൽ ഷെയർ ചെയ്ത ചിത്രമാണ് ഇത്.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും ഭാരതീയ ജനതാ പാർട്ടിയുടെ പ്രമുഖ അംഗവുമാണ് വിജയ് രൂപാണി.

ALSO READ: വിമാനത്തിന് 11 വർഷത്തെ പഴക്കം; ഉണ്ടായിരുന്നത് ഇരുന്നൂറിലേറെ യാത്രക്കാരും 12 ജീവനക്കാരും

ഗുജറാത്തിന്റെ 16-മത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2016 ഓഗസ്റ്റ് 7 മുതൽ 2021 സെപ്റ്റംബർ 11 വരെയാണ് ആസ്ഥാനത്തുണ്ടായിരുന്നത്. 2014 രാജ്കോട്ട് വെസ്റ്റ് അസംബ്ലി സീറ്റിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം ഗുജറാത്ത് നിയമസഭാംഗമായി. 2016 മുഖ്യമന്ത്രിയാകുന്നതിനു മുൻപ് ഗുജറാത്ത് സർക്കാരിൽ ഗതാഗതം തൊഴിൽ ജലവിതരണം എന്നീ വകുപ്പുകളിൽ മന്ത്രിയായിരുന്നു. ആനന്ദിബൻ പട്ടേലിനു ശേഷം ആണ് അദ്ദേഹം സ്ഥാനമേറ്റത്.

അപകടത്തെത്തുടർന്ന് സംസ്ഥാന സർക്കാരുമായി കൈകോർത്തുകൊണ്ട് രക്ഷാപ്രവർത്തനങ്ങളിൽ സജീവ സഹായം ഉറപ്പാക്കുന്നതിന് വെസ്റ്റേൺ റെയിൽവേ മെഡിക്കൽ ടീമിനെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെയും ഇതിനോടകം തന്നെ വിന്യസിച്ചിട്ടുണ്ട്. ആവശ്യാനുസരണം അഹമ്മദാബാദിൽ നിന്ന് വെസ്റ്റേൺ റെയിൽവേ അധിക സർവീസ് നടത്തുമെന്നും നിലവിൽ മുംബൈയിലേക്ക് ഒരു ട്രെയിനും ഡൽഹിയിലേക്ക് ഒരു ട്രെയിനും സർവീസ് നടത്താൻ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അപകടം നടന്ന വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടെന്നാണ് വിവരം. പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷാപ്രവർത്തനത്തിനായി എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ