Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമായ രാസസാന്നിധ്യം
Ahmedabad Plane Crash Latest Update: ഉയർന്ന അളവിൽ ഫോർമലിൻ ചേൽത്താൽ അവ വിഷലിപ്തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും. മൃതദേഹങ്ങളിൽ കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും ഉയർന്ന സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ അപകടകരമായ രാസസാന്നിധ്യം. ലണ്ടനെത്തിച്ച മൃതദേഹങ്ങൾ കൈകാര്യം ചെയ്ത മോർച്ചറി ജീവനക്കാർക്ക് രാസവസ്തു ബാധയേറ്റതായി റിപ്പോർട്ട്. അപകടകരമാം വിധം ഉയർന്നനിലയിലുള്ള വിഷബാധയാണ് ഇവർക്കേറ്റതെന്നാണ് വിവരം. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്.
വിമാനാപകടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് പൗരന്മാരുടെ ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങൾ കേടുവരാതിരിക്കാനായി ചേർത്ത ഫോർമലിൻ അടക്കമുള്ള രാസവസ്തുക്കളുടെ അളവ് ഉയർന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇൻക്വസ്റ്റിന് നേതൃത്വം നൽകിയ പ്രഫസർ ഫിയോന വിൽകോക്സ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Also Read: ഇൻഡിഗോക്കും എയർ ഇന്ത്യക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ; കാരണമെന്ത്?
ഉയർന്ന അളവിൽ ഫോർമലിൻ ചേൽത്താൽ അവ വിഷലിപ്തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും. മൃതദേഹങ്ങളിൽ കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും ഉയർന്ന സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതേ തുടർന്ന് വിദഗ്ദ്ധാഭിപ്രായം തേടുകയും അപകടസാധ്യത ലഘൂകരിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ, പ്രത്യേകിച്ച് വിദേശത്ത് നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമ്പോൾ, ഫോർമാലിൻ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ ആവശ്യമായ മുൻകരുതലുകൾ പതിവായി ലഭ്യമാകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂൺ 12നാണ് ലണ്ടനിലേക്ക് പറന്നുയർന്ന ബോയിങ് 787 എയർ ഇന്ത്യ വിമാനം തകർന്നുവീണ് 53 ബ്രിട്ടിഷ് പൗരന്മാരടക്കം 241 പേർ കൊല്ലപ്പെട്ടത്.