IndiGo And Air India: ഇൻഡിഗോക്കും എയർ ഇന്ത്യക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ; കാരണമെന്ത്?
Probe Against IndiGo And Air India: ജീവനക്കാരുടെ കുറവാണ് ഇതിന് പിന്നിലെ കാരണമെന്നും ചില റിപ്പോർട്ടുകളുണ്ട്. ചെക്കിൻ സോഫ്റ്റ് വെയർ തകരാറ് എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിരുന്നതായും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. എന്നാൽ യഥാർത്ഥ കാരണം തിരിച്ചറിയുന്നതിനായാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ (Probe Against IndiGo And Air India). കഴിഞ്ഞ ദിവസങ്ങളിൽ ഇരു കമ്പനികളും നിരവധി വിമാനങ്ങൾ റദ്ദാക്കിയ നടപടിയിലാണ് ഡിജിസിഎയുടെ അന്വേഷണം. 150 സർവീസുകളാണ് ഇൻഡിഗോ മാത്രമായ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. എയർ ഇന്ത്യയും ചില പ്രധാന വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സാങ്കേതിക കാരണം മൂലമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം.
എന്നാൽ ജീവനക്കാരുടെ കുറവാണ് ഇതിന് പിന്നിലെ കാരണമെന്നും ചില റിപ്പോർട്ടുകളുണ്ട്. ചെക്കിൻ സോഫ്റ്റ് വെയർ തകരാറ് എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിരുന്നതായും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. എന്നാൽ യഥാർത്ഥ കാരണം തിരിച്ചറിയുന്നതിനായാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻഡിഗോയുടെ മൊത്തം സർവീസുകളിൽ വെറും 35 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയത്.
ALSO READ: സാങ്കേതികത്തകരാറിൽ വലഞ്ഞ് ഇൻഡിഗോ; ബുധനാഴ്ച മാത്രം റദ്ദാക്കിയത് 200ഓളം സർവീസുകൾ
ബുധനാഴ്ച മാത്രം, ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ പട്ടിക കൂടുതൽ തയ്യാറാക്കുന്നതിനാൽ, എയർലൈൻ കടുത്ത പൈലറ്റ് ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
ഇൻഡിഗോ വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ട്ടിച്ചിരിക്കുന്നതെന്ന് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ചില സാഹചര്യങ്ങളിൽ വിമാനങ്ങൾ 7 – 8 മണിക്കൂർ വരെ വൈകുന്നുവെന്നും വിമാനത്താവള അധികൃതർ പറഞ്ഞിരുന്നു. അതേസമയം പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനായി ഞങ്ങളുടെ ടീമുകൾ കഠിനമായി ശ്രമിക്കുകയാണെന്നും കമ്പനികൾ അറിയിച്ചു.