Putin India Visit: ലോകം ഇന്ത്യയിലേക്ക്; പുടിനായി അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി
Narendra Modi Putin Meeting: മോദിയ്ക്ക് റഷ്യയില്‍ ലഭിച്ച സ്വീകരണത്തേക്കാള്‍ മികച്ച രീതിയിലുള്ള സ്വീകരണം പുടിന് ഒരുക്കാനാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്. ഡിസംബര്‍ നാലിന് രാത്രിയാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്.
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് അതിഗംഭീരമായ അത്താഴവിരുന്നൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. വ്യാഴാഴ്ച വൈകീട്ട് ഇന്ത്യന്‍ സമയം 7 മണിയോടെയാണ് പുടിന്‍ രാജ്യത്തെത്തുക. നാല് വര്‍ഷത്തിനിടെ റഷ്യന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങാന്‍ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
2021ലാണ് പുടിന്‍ ആദ്യമായി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദി വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോസ്‌കോയില്‍ എത്തിയിരുന്നു. ഇത്തവണത്തെ പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണായകമായ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു.
മോദിയ്ക്ക് റഷ്യയില്‍ ലഭിച്ച സ്വീകരണത്തേക്കാള്‍ മികച്ച രീതിയിലുള്ള സ്വീകരണം പുടിന് ഒരുക്കാനാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്. ഡിസംബര്‍ നാലിന് രാത്രിയാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്. ശേഷം ഡിസംബര്‍ അഞ്ചിന് പുടിന്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് രാജ് ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ ആദാരഞ്ജലി അര്‍പ്പിക്കും.




പിന്നീട് ഹൈദരാബാദ് ഹൗസും സന്ദര്‍ശിക്കും. അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഭാരത് മണ്ഡപത്തില്‍ എഫ്‌ഐസിസിഐ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ റഷ്യന്‍ പ്രസിഡന്റ് പങ്കെടുക്കുമെന്നാണ് വിവരം.
വ്യാപാരം, സാമ്പത്തികം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ച് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. ഭാരത് മണ്ഡപത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍സ്ട്രിയും റോസ്‌കോണ്‍ഗ്രസും സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് പരിപാടിയില്‍ ഇരുനേതാക്കളും ഒരുമിച്ചായിരിക്കും പങ്കെടുക്കുക വിവരമാണ് പുറത്തുവരുന്നത്.
Also Read: Putin India VIsit: വ്ളാദിമിർ പുടിൻ്റെ ഇന്ത്യ സന്ദർശനം നാളെ; ചർച്ച ചെയ്യുക ഈ വിഷയങ്ങളിൽ
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം വൈവിധ്യവത്കരിക്കാനും വിശാലമാക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഈ പരിപാടി നിര്‍ണായകമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 68 ബില്യണ്‍ ഡോളറായിരുന്നു. പ്രധാനമായും റഷ്യന്‍ എണ്ണയാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇന്ത്യന്‍ കയറ്റുമതി 5 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു.