Ahmedabad Plane Crash: ‘നീ എവിടെപോയി, എനിക്ക് നിന്നെ കാണണം’; പൊട്ടിക്കരഞ്ഞ് എയര്‍ഹോസ്റ്റസിന്റെ കുടുംബാംഗങ്ങള്‍

Ahmedabad Plane Crash: എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസായ നഗാന്‍തോയ് ശര്‍മ കൊങ്ബ്രയിലാത്പം(22) ആണ് വിമാനാപകടത്തില്‍ മരിച്ചത്. യുവതിയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ വിങ്ങിപ്പൊട്ടുകയാണ് കുടുംബാംഗങ്ങള്‍.

Ahmedabad Plane Crash: നീ എവിടെപോയി, എനിക്ക് നിന്നെ കാണണം; പൊട്ടിക്കരഞ്ഞ് എയര്‍ഹോസ്റ്റസിന്റെ കുടുംബാംഗങ്ങള്‍

Nganthoi Sharma Kongbrailatpam

Published: 

13 Jun 2025 06:57 AM

അഹമ്മദാബാദ്: രാജ്യത്തെ തന്നെ നടുക്കിയ എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരിൽ മണിപ്പൂർ സ്വദേശിനിയായ എയര്‍ഹോസ്റ്റസും. എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസായ നഗാന്‍തോയ് ശര്‍മ കൊങ്ബ്രയിലാത്പം(22) ആണ് വിമാനാപകടത്തില്‍ മരിച്ചത്. യുവതിയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ വിങ്ങിപ്പൊട്ടുകയാണ് കുടുംബാംഗങ്ങള്‍.

”എന്റെ കുഞ്ഞ്, എന്റെ കുഞ്ഞ്, ഈ കൈകളിലാണ് ഞാന്‍ അവളെ വളര്‍ത്തിയത്. നീ എവിടെപോയി, എനിക്ക് നിന്നെ കാണണം” എന്ന് പറഞ്ഞ് കൊണ്ട് പൊട്ടികരയുന്ന ഒരു യുവതിയും. ‘എന്റെ ഫോണ്‍ തരൂ, എനിക്ക് അവളുടെ ചിത്രങ്ങള്‍ കാണണം’ എന്നുപറഞ്ഞ് നെഞ്ചുതകര്‍ന്ന് കരയുന്ന ബന്ധുവിന്റെ ദൃശ്യങ്ങളും നൊമ്പരമായി.

 

നംഗതോയ് ശര്‍മ്മയ്ക്കൊപ്പം ലാനൂംതെം സിങ്‌സണ്‍ എന്ന മറ്റൊരു എയര്‍ ഹോസ്റ്റസും മരിച്ചിരുന്നു. മണിപ്പുര്‍ സ്വദേശികളായ കാബിന്‍ ക്രൂ അംഗങ്ങള്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇവര്‍ ഉള്‍പ്പെടെ 10 ജീവനക്കാരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ വലിയ അപകടം സംഭവിക്കുന്നത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. വിമാനത്തിൽ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

Also Read:അഹമ്മദാബാദ് വിമാനാപകടം; ആശുപത്രിയിൽ എത്തിച്ചത് 265 മൃതദേഹങ്ങൾ, ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

സീറ്റ് നമ്പര്‍ 11 എ-യിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്നയാളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമര്‍ജന്‍സി എക്‌സിറ്റ് വഴി എടുത്ത് ചാടുകയായിരുന്നു . ഇദ്ദേഹം ചികിത്സയിലാണെന്ന് ഗുജറാത്ത് പോലീസ് കമ്മിഷണര്‍ ജി.എസ്. മാലിക് പറഞ്ഞു. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ്സിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ഇവിടെ ഉച്ചഭക്ഷണം കഴിക്കാനായി നിരവധി ജൂനിയർ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും