Air hostess Assaulted: വെന്‍റിലേറ്ററിൽ എയർഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവം; ആശുപത്രി ടെക്നീഷ്യൻ അറസ്റ്റിൽ

Air hostess assaulted: എയർലൈൻസ് കമ്പനിയുടെ പരിശീലനത്തിനായാണ് പരാതിക്കാരി ​ഗുരു​ഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കവേ അസുഖം ബാധിച്ചതിനെ തുടർന്നാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Air hostess Assaulted: വെന്‍റിലേറ്ററിൽ എയർഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവം; ആശുപത്രി ടെക്നീഷ്യൻ അറസ്റ്റിൽ
Published: 

19 Apr 2025 06:41 AM

ഗുരുഗ്രാം: വെന്റിലേറ്ററിൽ വച്ച് എയർഹോസ്റ്റസിനെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പൊലീസ് പിടിയിലായത്. പരാതി നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

രാജ്യത്തെ നടുക്കിയ വാർത്തയായിരുന്നു ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ, എയർഹോസ്റ്റസ് ലൈംഗിക പീഡനത്തിന് ഇരയായ സംഭവം. എയർലൈൻസ് കമ്പനിയുടെ പരിശീലനത്തിനായാണ് പരാതിക്കാരി ​ഗുരു​ഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കവേ അസുഖം ബാധിച്ചതിനെ തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ പൂളിൽ നീന്തിയതിനെ തുട‍ർന്നാണ് അസുഖം ബാധിച്ച് പരാതിക്കാരിയുടെ ആരോ​ഗ്യം വഷളായത്.

ALSO READ: മകളുടെ വരനൊപ്പം അമ്മ ഒളിച്ചോടി; ഒടുവിൽ വൻ ട്വിസ്റ്റ്

ഏപ്രിൽ 5ന് ഭർത്താവ് എത്തിയതിന് ശേഷം ഇവരെ ​ഗുരു​ഗ്രാമിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് ബലാത്സം​ഗം നടന്നത്. ഏപ്രിൽ 13ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പരാതിക്കാരി ഭർത്താവിനോടു പറഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പീഡനസമയത്ത് പരാതിക്കാരി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ ആശുപത്രിയിലെ സിസിടിവി, ജീവനക്കാരുടെ ഓഫീസ് സമയം എന്നിവ  കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും