Air-​ India Express‌: പ്രവാസികൾക്ക് തിരിച്ചടി: ഗോവ-കുവൈത്ത് എയർ ഇന്ത്യ സർവീസ് നിർത്തി

Air India Halts Affordable Goa-Kuwait Flights: നേരിട്ടുള്ള യാത്ര, കുറഞ്ഞ ടിക്കറ്റ് നിരക്ക്, എന്നിവ കാരണം നിരവധി പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ റൂട്ടിലെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്. സർവീസ് നിർത്തലാക്കുന്നതോടെ പ്രവാസികൾക്ക് കൂടുതൽ പണം മുടക്കി മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും എന്നാണ് വിവരം.

Air-​ India Express‌: പ്രവാസികൾക്ക് തിരിച്ചടി: ഗോവ-കുവൈത്ത് എയർ ഇന്ത്യ സർവീസ് നിർത്തി

Air India Kuwait Goa Service

Published: 

26 Jul 2025 15:12 PM

​പനാജി: ഗോവയിൽ നിന്ന് വളരെ എളുപ്പത്തിൽ ചിലവ് കുറഞ്ഞ രീതിയിൽ കുവൈത്തിൽ എത്താനുള്ള വഴിയായിരുന്നു എയർ ഇന്ത്യ സർവീസിന്റെത്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ സർവീസ് ഉപയോഗിച്ച് ഗോവയിൽ നിന്ന് കുവൈത്തിലേക്ക് ജോലിക്ക് പോയിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടനുസരിച്ച് എയർ ഇന്ത്യ ഈ സർവീസ് നിർത്തലാക്കാൻ തീരുമാനിച്ചതായി പറയുന്നു. കുവൈറ്റിൽ ജോലി ചെയ്യുന്ന ഗോവയിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. മെയ് മാസത്തിൽ ആരംഭിച്ച ഈ സർവീസ് ഈ മാസം 31ന് അവസാനിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

 

എന്തുകൊണ്ട് ഈ സർവീസ് പ്രവാസികളുടെ പ്രിയപ്പെട്ടതായി

 

നേരിട്ടുള്ള യാത്ര, കുറഞ്ഞ ടിക്കറ്റ് നിരക്ക്, എന്നിവ കാരണം നിരവധി പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ റൂട്ടിലെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്. സർവീസ് നിർത്തലാക്കുന്നതോടെ പ്രവാസികൾക്ക് കൂടുതൽ പണം മുടക്കി മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും എന്നാണ് വിവരം. നേരിട്ടുള്ള സർവീസുകൾ കുറവായതിനാൽ മുംബൈ ദോഹ ദുബായ് തുടങ്ങിയ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം ഇനി കാത്തു കിടക്കേണ്ട സാഹചര്യവും വന്നേക്കാം.

Also read – സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, തീരദേശത്ത് ജാഗ്രത

സർവീസ് നിർത്താനുള്ള കാരണം

 

ഇന്ത്യയും കുവൈത്തും തമ്മിൽ പുതിയ വ്യോമയാന കരാർ ഒപ്പുവയ്ക്കുകയും മറ്റ് വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ ഈ പുതിയ നീക്കം. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. പുതിയ കരാർ നിലവിൽ വന്ന സാഹചര്യത്തിൽ ചെന്നൈ കൊച്ചി ബംഗളൂരു തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വിവിധ കമ്പനികൾ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും എന്നതാണ് നിലവിലെ പ്രതീക്ഷ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും