Air India Pilot collapse: ടേക്ക് ഓഫിന് തൊട്ടുമുമ്പ് പൈലറ്റ് കുഴഞ്ഞുവീണു, സംഭവം എയർ ഇന്ത്യ വിമാനത്തിൽ
Air India Pilot collapse: തങ്ങളുടെ ഒരു പൈലറ്റിന് ദേഹാസ്വസ്ഥ്യമുണ്ടായതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള AI2414 വിമാനത്തിലെ പൈലെറ്റാണ് കുഴഞ്ഞുവീണത്.
എയർ ഇന്ത്യ സർവീസ് സർവീസിന് തൊട്ടുമുമ്പ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. തങ്ങളുടെ ഒരു പൈലറ്റിന് ദേഹാസ്വസ്ഥ്യമുണ്ടായതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള AI2414 വിമാനത്തിലെ പൈലെറ്റാണ് കുഴഞ്ഞുവീണത്.
ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എയർലൈൻസിന്റെ കോക്ക്പിറ്റ് ക്രൂവിലെ മറ്റൊരു പൈലറ്റ് സർവീസ് നടത്തുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പൈലറ്റിന്റെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
‘ജൂലൈ 04 ന് പുലർച്ചെ ഞങ്ങളുടെ പൈലറ്റുമാരിൽ ഒരാൾക്ക് മെഡിക്കൽ എമർജൻസി ഉണ്ടായി. തൽഫലമായി, പൈലറ്റിന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള AI2414 വിമാനം പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല, അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വക്താവ് പറഞ്ഞു.
57 വർഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ, ഗംഭീര സ്വീകരണം
ബ്യൂണസ് അയേഴ്‌സ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിൽ എത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റ് ജാവിയർ മിലിയുമായി കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി അർജന്റീനയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
രണ്ടാം തവണയാണ് പ്രധാനമന്ത്രി അർജന്റീന സന്ദർശിക്കുന്നത്. മുമ്പ്, 2018ല്‍ ജി 20 ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിൽ ഇന്ത്യ – അർജന്റീന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി അര്‍ജന്റീന പ്രസിഡന്റുമായി പ്രനാധമന്ത്രി വിപുലമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.