Air India Plane Crash: അന്ന് 349 പേർ മരിച്ച ദുരന്തം, രാജ്യം നടുങ്ങിയ അപകടങ്ങൾ
Biggest Plane Crashes in India : 2020-ൽ കോഴിക്കോടും 2010-ൽ മംഗലാപുരത്തും നടന്ന അപകടങ്ങളാണ് രാജ്യം നടുങ്ങിയ പ്രധാന ദുരന്തങ്ങൾ. കോഴിക്കോട്ടേ വിമാനദുരന്തത്തിൽ 18 പേരാണ് മരിച്ചതെങ്കിൽ മംഗലാപുരം ദുരന്തത്തിൽ 158 പേർക്കാണ് തങ്ങളുടെ ജീവൻ നഷ്ടമായത്

Biggest Plane Crashes In India
മറ്റൊരു വിമാന ദുരന്തത്തിന് കൂടി രാജ്യം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 2020-ൽ കോഴിക്കോടും 2010-ൽ മംഗലാപുരത്തും നടന്ന അപകടങ്ങളാണ് രാജ്യം നടുങ്ങിയ പ്രധാന ദുരന്തങ്ങളെങ്കിൽ ഹരിയാനയിസെ ഛാർക്കി ദാദ്രിയിലുണ്ടായ അപകടത്തിൽ 349 പേർ മരിച്ച ദുരന്തത്തിനും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. കോഴിക്കോട്ടേ വിമാനദുരന്തത്തിൽ 18 പേരാണ് മരിച്ചതെങ്കിൽ മംഗലാപുരം ദുരന്തത്തിൽ 158 പേർക്കാണ് തങ്ങളുടെ ജീവൻ നഷ്ടമായത്. രാജ്യം നടുങ്ങിയ അപകടങ്ങൾ ചുവടെ
ചാർക്കി ദാദ്രി (1996 )
ഹരിയാനയിലെ ചാർക്കി ദാദ്രിക്ക് സമീപം സൗദി അറേബ്യൻ എയർലൈൻസ് ബോയിംഗ് 747 വിമാനവും കസാക്കിസ്ഥാൻ എയർലൈൻസ് ഇല്യൂഷിൻ Il-76 വിമാനവും ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ ദുരന്തം ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. 349 പേർ മരിച്ച ഈ സംഭവം ലോകത്തിലെ തന്നെ ഏറ്റവും വലിയ ആകാശ ദുരന്തമെന്നാണ് വിശേഷിപ്പിക്കുന്നത്. ആശയവിനിമയത്തിലെ പിഴവായിരുന്നു ദുരന്തത്തിന് കാരണമായി കണ്ടെത്തിയത്.
മംഗലാപുരം (2010 )
ദുബായിൽ നിന്ന് മംഗലാപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 812 വിമാനം ലാൻഡിംഗിനിടെ മംഗലാപുരത്തെ ടേബിൾടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് വീണുണ്ടായ അപകടത്തിൽ 158 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ടേബിൾടോപ്പ് റൺവേയുടെ പ്രത്യേകതകളും, പൈലറ്റിന്റെ പിഴവും ഈ അപകടത്തിന് കാരണമായി ചൂണ്ടാക്കാട്ടിയിരുന്നു.
കോഴിക്കോട് (2020)
വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX-1344, എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി 30 അടി താഴ്ചയിലേക്ക് വീഴുകയും രണ്ടായി പിളരുകയും ചെയ്തു. 21 പേർ മരിച്ച ഈ അപകടം റൺവേയുടെ ഘടന, പ്രതികൂല കാലാവസ്ഥ എന്നിവയെല്ലാം കാരണമായിരുന്നു.
മുംബൈ (1978 )
എയർ ഇന്ത്യ ഫ്ലൈറ്റ് 855 (1978): മുംബൈയിൽ നിന്ന് പറന്നുയർന്ന ഉടൻ ബോയിംഗ് 747 വിമാനം അറബിക്കടലിൽ തകർന്നു വീഴുകയായിരുന്നു. ഉപകരണങ്ങളിലെ തകരാറും പൈലറ്റിന് നാവിഗേഷൻ നഷ്ടപ്പെട്ടതും ഈ അപകടത്തിന് കാരണമായി. 213 പേരാണ് ഈ അപകടത്തിൽ മരിച്ചത്.