Bullet Train Features: കാത്തുനിക്കണ്ട കൃത്യസമയത്ത് എത്തും, അതീവ സുരക്ഷ, അത്യാധുനിക സാങ്കേതികവിദ്യ; ബുള്ളറ്റ് ട്രെയിനിൻ്റെ പ്രത്യേകതകൾ
Bullet Train Amazing Features: 508 കിലോമീറ്റർ ദൂരം വെറും രണ്ടുമണിക്കൂർ 17 മിനുട്ടുകൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിലാണ് ബുള്ളറ്റ് ട്രെയിനിൻ്റെ യാത്രാ ക്രമീകരണം. ജപ്പാൻ സാങ്കേതിക വിദ്യയിലാണ് ഈ ബുള്ളറ്റ് ട്രെയിൻ പ്രവർത്തിക്കുന്നത്. നമ്മൾ ഏവരും കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിനിൻ്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് അറിയാം.
ഇന്ത്യയുടെ ദീർഘകാല സ്വപ്‌നങ്ങളിൽ ഒന്നായ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂവണിയാൻ പോവുകയാണ്. ആകാംക്ഷയും അതോടൊപ്പം ഏറെ പ്രതീക്ഷയും നൽകുന്ന ബുള്ളറ്റ് ട്രെയിൻ 2026 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യത്തെ സർവീസ് ആരംഭിക്കാനിരിക്കുകയാണ്. ഘട്ടംഘട്ടമായി പ്രവർത്തനം ആരംഭിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ സൂറത്ത്-ബിലിമോറ ഭാഗത്തായിരിക്കും ആദ്യം ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങുക.
അഹമ്മദാബാദിലെ സബർമതിയിൽ നിന്ന് മുംബൈയിലേക്കുള്ള ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 508 കിലോ മീറ്റർ ദൈർഘ്യമാണുള്ളത്. 12 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. ഈ 508 കിലോമീറ്റർ ദൂരം വെറും രണ്ടുമണിക്കൂർ 17 മിനുട്ടുകൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിലാണ് ബുള്ളറ്റ് ട്രെയിനിൻ്റെ യാത്രാ ക്രമീകരണം. ജപ്പാൻ സാങ്കേതിക വിദ്യയിലാണ് ഈ ബുള്ളറ്റ് ട്രെയിൻ പ്രവർത്തിക്കുന്നത്. നമ്മൾ ഏവരും കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിനിൻ്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് അറിയാം.
ബുള്ളറ്റ് ട്രെയിനിൻ്റെ പ്രത്യേകതകൾ
750 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ബുള്ളറ്റി ട്രെയിനിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനും മുലയൂട്ടന്നതിനായി അമ്മമാർക്കും പ്രത്യേക ഇടം.
രോഗികൾക്കായി പ്രത്യേക സൗകര്യങ്ങൾ, യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം, വീൽചെയറിൽ പോകുന്ന യാത്രക്കാർക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഇതിലുണ്ട്.
10 കോച്ചുകളുള്ള അതിവേഗ ട്രെയിനിൽ ബേബി ടോയ്‌ലറ്റ് സീറ്റുകൾ, ഡയപ്പർ നീക്കം ചെയ്യുന്നതിനുള്ള സൗകര്യം, കുട്ടികൾക്ക് കൈ കഴുകാൻ പാകത്തിനുള്ള സിങ്കുകൾ എന്നിവയും ഉൾപ്പെടുന്നു.
ബിസിനസ് ക്ലാസ് സ്റ്റാൻഡേർഡ് ക്ലാസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് ബുള്ളറ്റ് ട്രിയ്നിലുള്ളത്. ബിസിനസ് ക്ലാസിൽ 55 സീറ്റുകളും സ്റ്റാൻഡേർഡ് ക്ലാസിൽ 695 സീറ്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഓട്ടോമാറ്റിക് സീറ്റ് റൊട്ടേഷൻ, നിലവിലെത്തിച്ചേർന്ന സ്റ്റേഷൻ, അടുത്ത സ്റ്റോപ്പിംഗ് സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ഷെഡ്യൂൾ, അടുത്ത സ്റ്റോപ്പിലും ലക്ഷ്യസ്ഥാനത്തും എത്തിച്ചേരാൻ പ്രതീക്ഷിക്കുന്ന സമയം എന്നിവ പ്രദർശിപ്പിക്കുന്നതിന് എൽസിഡി സ്ക്രീനുകളും ട്രെയിനിലുണ്ടാകും.