Hydrogen Train: ശരവേഗത്തിൽ കുതിക്കാം; ഹൈഡ്രജൻ ട്രെയിൻ കേരളത്തിലേക്കും? റൂട്ടുകൾ ഇത്
India's first hydrogen-powered train: സ്‌പാനിഷ് കമ്പനിയുടെ സഹായത്തോടെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഹൈഡ്രജൻ ഗ്യാസ് പ്ലാൻ്റ് ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇതിനാവശ്യമായ കോച്ചുകൾ നിർമ്മിച്ചത്.
ന്യൂഡൽഹി: ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജീന്ദിൽ ഫ്ലാഗ് ഓഫ് ചെയ്യാൻ ഒരുങ്ങുന്നു. ജീന്ദിനും സോനിപ്പത്തിനും ഇടയിലായിരിക്കും ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ സർവീസ് നടത്തുക. ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ ഈ ആഴ്ച നടക്കും. അത്യന്താധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
9 കിലോഗ്രാം വെള്ളത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 900 ഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് ട്രെയിനിന് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. മണിക്കൂറിൽ 150 കിലോമീറ്റർ ആണ് ഈ ട്രെയിനിന്റെ പരമാവധി വേഗത. സ്‌പാനിഷ് കമ്പനിയുടെ സഹായത്തോടെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഹൈഡ്രജൻ ഗ്യാസ് പ്ലാൻ്റ് ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇതിനാവശ്യമായ കോച്ചുകൾ നിർമ്മിച്ചത്.
Also read – കൊച്ചി മെട്രോ യാത്ര ഇനി കളിയാകും, ‘ക്വിക്സ്’ ഗെയിമിങ്ങിലൂടെ യാത്രാവേളയിൽ സമ്മാനങ്ങൾ നേടാം….
പരീക്ഷണ ഓട്ടം
ജീന്ദിനും സോനിപ്പത്തിനും ഇടയിലുള്ള 90 കിലോമീറ്റർ ദൂരത്തിലാണ് പരീക്ഷണ ഓട്ടം നടക്കുക. ജനുവരി 26 മുതൽ രണ്ട് ഡ്രൈവർ പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളും ഉൾപ്പെടുന്ന ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അന്തിമ അനുമതി ലഭിച്ചാലുടൻ സ്ഥിരമായ സർവീസ് ആരംഭിക്കും.
പ്രധാന സവിശേഷതകൾ
- മെട്രോ ട്രെയിനുകളിലേതിന് സമാനമായ ഡിജിറ്റൽ ഡിസ്‌പ്ലേ സിസ്റ്റവും ഓട്ടോമാറ്റിക് ഡോറുകളും.
- ട്രെയിനിലെ എയർ കണ്ടീഷനിംഗ്, ലൈറ്റുകൾ, ഫാനുകൾ എന്നിവയെല്ലാം ഹൈഡ്രജൻ ഊർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്.
- ഇരുവശത്തും 1200 കുതിരശക്തിയുള്ള (HP) മോട്ടോർ എഞ്ചിനുകൾ.
- 3,000 കിലോ ഗ്രാം ഹൈഡ്രജൻ സംഭരിക്കാനുള്ള ശേഷി.