Viral story: ‘ഇന്ത്യ എന്നെ സമ്പന്നയാക്കി; 4 കുട്ടികളുടെ അമ്മയായ അമേരിക്കൻ യുവതിയുടെ ഇന്ത്യൻ ജീവിതകഥ വൈറൽ

നാല് കുട്ടികളുടെ അമ്മയായ ക്രിസ്റ്റൻ ഫിഷേർ ആണ് ഇന്ത്യയിൽ നിന്നും താൻ എങ്ങിനെ സമ്പന്നയായി എന്നതിനേക്കുറിച്ച് പറയുന്നത്. ഇത് ആളുകൾക്ക് മനസ്സിലാകുന്നതിനായി അവർ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്

Viral story: ഇന്ത്യ എന്നെ സമ്പന്നയാക്കി; 4 കുട്ടികളുടെ അമ്മയായ അമേരിക്കൻ യുവതിയുടെ ഇന്ത്യൻ ജീവിതകഥ വൈറൽ

Viral Story Of American Mom

Published: 

24 Oct 2025 20:30 PM

നാല് കുട്ടികളുടെ അമ്മയായ ഒരു അമേരിക്കൻ യുവതി തന്റെ ഇന്ത്യൻ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യ തന്നെ സമ്പന്നയാക്കി മാറ്റി എന്നാണ് ക്രിസ്റ്റൻ ഫിഷേർ പറയുന്നത്. ബാങ്ക് ബാലൻസുകൾക്ക് അപ്പുറത്തുള്ള സമ്പന്നതയാണ് തനിക്ക് നേടാൻ സാധിച്ചത്. ഇന്ത്യയിലെ തിരക്കേറിയ ജീവിതത്തിൽ സ്ഥിരമായി താമസിക്കുന്ന തനിക്ക് പുഞ്ചിരി നിറഞ്ഞ സൗഹൃദങ്ങൾ വർണ്ണാഭമായ അനുഭവങ്ങൾ മറക്കാൻ സാധിക്കാത്ത ഓർമ്മകൾ വായിൽ വെള്ളമൂറുന്ന ഭക്ഷണം എന്നിവയാൽ സമ്പന്ന ആകാൻ സാധിച്ചു എന്ന് നാലു കുട്ടികളുടെ അമ്മയായ ക്രിസ്റ്റൻ ഫിഷേർ പറയുന്നു.

യാത്രയിലും കുടുംബ ബന്ധങ്ങളിലും പണം കൊണ്ടു വാങ്ങാൻ സാധിക്കാത്ത വലിയ സന്തോഷങ്ങളാണ് തനിക്ക് നേടാൻ കഴിഞ്ഞത്. ഇന്ത്യയിലെ പണത്തെക്കുറിച്ച് അല്ല ക്രിസ്റ്റൻ ഫിഷേർ പറയുന്നത്. ഇവിടത്തെ സംസ്കാരത്തെയും ഭക്ഷണത്തെയും പരസ്പരമുള്ള ഊഷ്മളമായ ബന്ധങ്ങളെക്കുറിച്ചും ആണ് ആ അമ്മ വാചാലയായത്.

 

“ഇന്ത്യയിലെ തന്റെ ദിവസങ്ങളെ നിർവചിക്കുന്ന ആളുകളെയും കാഴ്ചകളെയും രുചികളെയും നിമിഷങ്ങളെയും ആഘോഷിക്കുന്ന ഇവിടുത്തെ തന്റെ ജീവിതം സമ്പന്നമാക്കി. കുടുംബത്തിലെ ദിനചര്യകൾ മുതൽ സ്വതസിദ്ധമായ സാഹസികതകൾ വരെ ഓരോ അനുഭവവും വിലമതിക്കപ്പെടുന്നു. യഥാർത്ഥ സമ്പത്ത് എന്നാൽ ബാങ്ക് സ്റ്റേറ്റ്മെന്റുകളിലെ കണക്കുകളിൽ അല്ല.

ഓർമ്മകളിലും സന്തോഷത്തിലും ആണ് അളക്കുന്നത് എന്നും അവർ പറയുന്നു. ഇന്ത്യയിൽ താമസിക്കുന്നത് അവരുടെ കാഴ്ചപ്പാടിനെ പുനർ നിർമ്മിച്ചു ജീവിതം ഉദാരമായി നൽകുന്ന ഓരോ നിമിഷത്തെയും എല്ലാ ബന്ധങ്ങളെയും സ്വീകരിക്കുന്നതിലൂടെയാണ് സമ്പന്നത വരുന്നത് എന്ന് അവർ മനസ്സിലാക്കി. ഇവരുടെ പോസ്റ്റിന് നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്. അതിനിടെ ചിലർ തങ്ങളുടെ വിദേശത്തുള്ള ജീവിതത്തെയും ഇതുമായി താരതമ്യപ്പെടുത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും