AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amit Shah: ‘അമര്‍നാഥ് യാത്ര സുഗമവും സുരക്ഷിതവുമായി’; സുരക്ഷാസേനയെ പ്രശംസിച്ച് അമിത് ഷാ

Amit Shah Congratulates Security Forces: ഈ വർഷത്തെ അമർനാഥ് യാത്രയിൽ 4.14 ലക്ഷത്തിലധികം തീർത്ഥാടകർ 'ബാബ ബർഫാനി'യെ ദര്‍ശിച്ചെന്നും, ഇത് അചഞ്ചലമായ ഇന്ത്യൻ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമാണെന്നും അമിത് ഷാ

Amit Shah: ‘അമര്‍നാഥ് യാത്ര സുഗമവും സുരക്ഷിതവുമായി’; സുരക്ഷാസേനയെ പ്രശംസിച്ച് അമിത് ഷാ
അമിത് ഷാ Image Credit source: PTI
jayadevan-am
Jayadevan AM | Published: 12 Aug 2025 06:55 AM

ന്യൂഡൽഹി: അമർനാഥ് യാത്ര സുരക്ഷിതവും സുഗമവുമായ രീതിയിൽ നടത്തിയതിന് ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ സേനയെ അഭിനന്ദിച്ചു. ഈ വർഷം 4.1 ലക്ഷത്തിലധികം പേരാണ് അമര്‍നാഥ് തീര്‍ത്ഥാടനം നടത്തിയത്. ഈ വർഷത്തെ അമർനാഥ് യാത്രയിൽ 4.14 ലക്ഷത്തിലധികം തീർത്ഥാടകർ ‘ബാബ ബർഫാനി’യെ ദര്‍ശിച്ചെന്നും, ഇത് അചഞ്ചലമായ ഇന്ത്യൻ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമാണെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു. ഈ തീർത്ഥാടനം സുരക്ഷിതവും സുഗമവുമാക്കിയതിന് സുരക്ഷാ സേനകളെയും, അമർനാഥ് ദേവാലയ ബോർഡിനെയും, ജമ്മു കശ്മീർ ഭരണകൂടത്തെയും, സന്നദ്ധ സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

”ഈ പുണ്യ തീർത്ഥാടനം വിജയകരമാക്കുന്നതിൽ നിങ്ങൾ നൽകിയ സംഭാവന പ്രശംസനീയവും അസാധാരണവുമാണ്. ബാബ ബർഫാനി എല്ലാവരുടെയും മേൽ അനുഗ്രഹം ചൊരിയട്ടെ”-അമിത് ഷാ പറഞ്ഞു.

ജൂലൈ 3 ന് ആരംഭിച്ച യാത്ര ഓഗസ്റ്റ് ഒമ്പതിനായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ മൂലം മുന്‍ നിശ്ചയിച്ചതില്‍ നിന്നും ഒരാഴ്ച വെട്ടിക്കുറച്ചു. ബാൽതാൽ, പഹൽഗാം റൂട്ടുകളില്‍ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതിനാൽ ഓഗസ്റ്റ് 3 മുതൽ യാത്ര നിർത്തിവയ്ക്കുകയാണെന്ന് അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു.

Also Read: Vote Chori Allegation: ‘ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; രാജ്യതലസ്ഥാനത്ത് പ്രതിഷേധം, രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കി

കശ്മീരിലെ ബേസ് ക്യാമ്പുകളിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ജൂലൈ 17നും യാത്ര നിര്‍ത്തിവച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.