Andhra Pradesh Temple Stampede: ആന്ധ്ര ശ്രീകാകുളത്ത് ക്ഷേത്രത്തിൽ ആൾക്കൂട്ട ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 9 മരണം; നിരവധി പേർക്ക് പരുക്കേറ്റു
Andhra Pradesh Srikakulam Temple Stampede: ക്ഷേത്രത്തിനു ചുറ്റും നിരവധി മൃതദേഹങ്ങൾ ചിതറി കിടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കൂടാതെ ആളുകൾ പ്രാണരക്ഷയ്ക്കായി നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.
അമരാവതി: ആന്ധ്രപ്രദേശത്തിലെ ക്ഷേത്രത്തിൽ ആൾക്കൂട്ടദുരന്തം(Srikakulam Temple Stampede). ആന്ധ്രപ്രദേശിലെ ശ്രീകാക്കുളത്ത് കാസിബുഗ്ഗയിലുള്ള വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു. ഏകാദശി ഉത്സവത്തിന് ഇടയാണ് തിക്കിലും തിരക്കിലും ആളുകൾ മരിക്കാൻ ഇടയായത്.
ക്ഷേത്രത്തിനു ചുറ്റും നിരവധി മൃതദേഹങ്ങൾ ചിതറി കിടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കൂടാതെ ആളുകൾ പ്രാണരക്ഷയ്ക്കായി നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ നൽകാൻ നിർദ്ദേശം നൽകി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
#Srikakulam
Tragedy struck at the #VenkateswaraSwamytemple in #Kasibugga, SKLM district, where a #stampede claimed the lives of 9 devotees & left several others injured. The death toll is likely to rise as some of the injured r in critical condition.@ncbn @PawanKalyan @ysjagan pic.twitter.com/mvWag7KXiK— GopiKishorRaja (@GopiKishorRaja2) November 1, 2025
ക്ഷേത്രത്തിനു ചുറ്റും നിരവധി മൃതദേഹങ്ങൾ ചിതറി കിടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ നൽകാൻ നിർദ്ദേശം നൽകി.
അതേസമയം ദുരന്തം ഉണ്ടായ ക്ഷേത്രം സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രം അല്ല എന്ന് ആന്ധ്രപ്രദേശ് മുസ്രായി വകുപ്പ് അറിയിച്ചു. ക്ഷേത്രത്തിൽ ഇത്ര വലിയ ഭക്തജന തിരക്കുണ്ടാകും എന്ന വിവരം ക്ഷേത്രം മാനേജ്മെന്റ് അറിയിച്ചിരുന്നില്ല എന്നും ബന്ധപ്പെട്ട അധികൃതർ.