AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railways lower berth reservation rules 2025: ട്രെയിൻ യാത്രയിൽ ലോവർ ബർത്താണോ നിങ്ങൾക്കു വേണ്ടത്…. ശ്രദ്ധിക്കേണ്ടതും അറിയേണ്ടതും

Indian Railways lower berth reservation rules 2025: ഒരു സൈഡ് അപ്പർ ബെർത്ത് ഉള്ള യാത്രക്കാരന് രാത്രി 10:00-നും രാവിലെ 6:00-നും ഇടയിലുള്ള സമയത്ത് ലോവർ ബെർത്തിൽ യാതൊരു അവകാശവാദവുമില്ല. കാരണം ആ സമയം ലോവർ ബെർത്തിലെ യാത്രക്കാരന് ഉറങ്ങുന്നതിനായി നിശ്ചയിച്ചിട്ടുള്ളതാണ്.

Railways lower berth reservation rules 2025: ട്രെയിൻ യാത്രയിൽ ലോവർ ബർത്താണോ നിങ്ങൾക്കു വേണ്ടത്…. ശ്രദ്ധിക്കേണ്ടതും അറിയേണ്ടതും
Indian Railways lower berth reservation rules 2025:Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 01 Nov 2025 | 10:08 PM

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് നടപടികൾ ലളിതമാക്കുന്നതിനു ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം,  ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ  ‘റെയിൽവൺ’ (RailOne) എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ഇത് യാത്രക്കാർക്ക് ഏറെ ​ഗുണകരമായിരുന്നു. കൂടാതെ, അഡ്വാൻസ് റിസർവേഷൻ പീരിയഡ് (ARP) 120 ദിവസത്തിൽ നിന്ന് 60 ദിവസമായി കുറച്ചിട്ടുണ്ട്. പലപ്പോഴും ആരോ​ഗ്യ കാരണങ്ങൾകൊണ്ടും മറ്റ് സുരക്ഷാ കാരണങ്ങൾകൊണ്ടും ലോവർബർത്ത് ബുക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട് പലരും. എന്നാൽ ഇത് എല്ലാത്തവണയും ലഭിക്കാറില്ല.

Also read – ഇനി ബെംഗളൂരു എത്താൻ 9 മണിക്കൂർ മതി; കേരളത്തിൻ്റെ മൂന്നാമത്തെ വന്ദേഭാരതിൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ഓൺലൈൻ ബുക്കിംഗ് സമയത്ത് ലോവർ ബെർത്തുകൾ തിരഞ്ഞെടുക്കുമ്പോൾ സീറ്റിന്റെ ലഭ്യത അനുസരിച്ച് പലപ്പോഴും സൈഡ് അപ്പർ, മിഡിൽ, അല്ലെങ്കിൽ അപ്പർ ബെർത്തുകൾ അനുവദിക്കപ്പെടാറുണ്ട്. ഇനി ലോവർ ബർത്തിനായി ശ്രമിക്കും മുമ്പ് ഇന്ത്യൻ റെയിൽവേയുടെ ലോവർ ബെർത്ത് റിസർവേഷൻ നയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ നിയമങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളെയും പറ്റി അറിഞ്ഞിരിക്കാം.

 

ലോവർ ബെർത്ത് അനുവദിക്കുന്നതിനുള്ള മുൻഗണന

 

ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടർവത്കൃത റിസർവേഷൻ സംവിധാനത്തിൽ, മുതിർന്ന പൗരന്മാർക്കും, 45 വയസ്സിന് മുകളിലുള്ള വനിതാ യാത്രക്കാർക്കും, ഗർഭിണികൾക്കും ലോവർ ബെർത്ത് അനുവദിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്. എങ്കിലും, ബുക്ക് ചെയ്യുന്ന സമയത്തെ ലഭ്യത അനുസരിച്ചാവും ഇത് അനുവദിക്കുക.

ട്രെയിനുകളിലെ ടിക്കറ്റ് പരിശോധകർക്കും യാത്രയ്ക്കിടെ ഒഴിവുവരുന്ന ലോവർ ബെർത്തുകൾ അനുവദിക്കാൻ അധികാരമുണ്ട്. ഇന്റർനെറ്റ് വഴി റിസർവ് ചെയ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, ലോവർ ബെർത്ത് ലഭ്യമാണെങ്കിൽ മാത്രം ബുക്ക് ചെയ്യാൻ കഴിയുന്ന ഒരു ഓപ്ഷൻ ഉണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ, ലോവർ ബെർത്ത് ലഭ്യമാണെങ്കിൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യപ്പെടുകയുള്ളൂ.

റിസർവേഷൻ എഗൈൻസ്റ്റ് കാൻസലേഷൻ പ്രകാരം അനുവദിച്ച സൈഡ് ലോവർ ബെർത്തുകളിൽ, ആർഎസി യാത്രക്കാരനും സൈഡ് അപ്പർ ബെർത്ത് ബുക്ക് ചെയ്ത യാത്രക്കാരനും പകൽ സമയത്ത് ഇരിക്കുന്നതിനായി സീറ്റ് പങ്കിടേണ്ടതാണ്.
എന്നാൽ ഒരു സൈഡ് അപ്പർ ബെർത്ത് ഉള്ള യാത്രക്കാരന് രാത്രി 10:00-നും രാവിലെ 6:00-നും ഇടയിലുള്ള സമയത്ത് ലോവർ ബെർത്തിൽ അവകാശമില്ല. കാരണം ആ സമയം ലോവർ ബെർത്തിലെ യാത്രക്കാരന് ഉറങ്ങുന്നതിനായി നിശ്ചയിച്ചിട്ടുള്ളതാണ്.