Viral News: കുട്ടികളെകൊണ്ട് കാൽ തടവിച്ചു; ആന്ധ്രാപ്രദേശിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ

Teacher Foot Massage Viral Video: സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വകുപ്പ് തല അന്വേഷണം അവസാനിക്കുന്നത് വരെ അവർ സസ്പെൻഷനിൽ തുടരും. കുട്ടികൾ കാൽ മസാജ് ചെയ്യുമ്പോൾ അധ്യാപിക ഫോണിൽ ആരോടോ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

Viral News: കുട്ടികളെകൊണ്ട് കാൽ തടവിച്ചു; ആന്ധ്രാപ്രദേശിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ

കുട്ടികളെകൊണ്ട് കാൽ മസാജ് ചെയ്യിക്കുന്ന അധ്യാപിക

Updated On: 

05 Nov 2025 | 01:11 PM

അമരാവതി: ക്ലാസ്മുറിയിൽ വച്ച് കുട്ടികളെ കൊണ്ട് കാലു തിരുമിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ (Teacher Foot Massage Viral Video). ആന്ധ്രാപ്രദേശിൽ ശ്രീകാകുളം മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. കസേരയിലിരുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന കുട്ടികൾ തിരുമി കൊടുക്കുന്നതിന്റെ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് അധ്യാപകയ്ക്ക് സസ്‌പെൻഷൻ ലഭിച്ചത്.

സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വകുപ്പ് തല അന്വേഷണം അവസാനിക്കുന്നത് വരെ അവർ സസ്പെൻഷനിൽ തുടരും. കുട്ടികൾ കാൽ മസാജ് ചെയ്യുമ്പോൾ അധ്യാപിക ഫോണിൽ ആരോടോ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

ALSO READ: കൗതുകം ലേശം കൂടുതലാണ്; വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ

കുട്ടികളെ കൊണ്ട് കാലു തിരുമിച്ചതിന്റെ തലേ ദിവസം തെന്നി വീണെന്നും ഇതേ തുടർന്ന് കാൽമുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതിനാലാണ് മസാജ് ചെയ്യിപ്പിച്ചതെന്നുമാണ് അധ്യാപികയുടെ വാദം. വേദനയുടെ വിവരം അറിഞ്ഞ് കുട്ടികൾ സ്വയമേ വേദന മാറ്റാൻ സഹായിച്ചതാണെന്നാണ് കാരണം കാണിക്കൽ നോട്ടിസിന് മറുപടിയായി അധ്യാപിക പറയുന്നത്.

ക്ലാസ് സമയത്താണ് സംഭവം നടക്കുന്നതെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. അധ്യാപികയുടെ ഈ പെരുമാറ്റം ആദിവാസി കുട്ടികളോടുള്ള അധികാര ദുർവിനിയോഗവും മോശം പെരുമാറ്റത്തെയും ചൂണ്ടികാണിക്കുന്നതായി പലരും വിമർശിച്ചു. അധ്യാപകയുടെ പ്രവർത്തിയിൽ ഉടനടി നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ