AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Akasa Air ​Incident: കൗതുകം ലേശം കൂടുതലാണ്; വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ

Akasa Air Emergency Exit Open Incident: ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6.45-നാണ് മുംബൈയിലേക്ക് പുറപ്പെടേണ്ട ക്യൂ പി 1497 വിമാനത്തിൽ യാത്രക്കാരൻ്റെ അതിക്രമം. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് ജൗൻപൂർ സ്വദേശിയായ സുജിത് സിംഗ് എന്ന യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.

Akasa Air ​Incident: കൗതുകം ലേശം കൂടുതലാണ്; വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 05 Nov 2025 10:05 AM

വാരണാസി: ഉത്തർപ്രദേശിൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചത് മറ്റ് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തിയത്. മുംബൈയിലേക്ക് പോകേണ്ട ആകാശ എയർ വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6.45-നാണ് മുംബൈയിലേക്ക് പുറപ്പെടേണ്ട ക്യൂ പി 1497 വിമാനത്തിൽ യാത്രക്കാരൻ്റെ അതിക്രമം. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് ജൗൻപൂർ സ്വദേശിയായ സുജിത് സിംഗ് എന്ന യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. കാബിൻ ക്രൂ നൽകിയ നിർദ്ദേശത്തിന് പിന്നാലെ പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വിമാനം തിരികെ പാർക്കിങ് ഏരിയയിലേക്ക് എത്തിക്കുകയും ചെയ്തു.

Also Read: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു

സംഭവം നടന്ന് ഉടൻ തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥർ സുജിത് സിംഗിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ തനികുണ്ടായ കൗതുകം കൊണ്ടാണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രക്കാരനെ ഇറക്കി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

“ആകാശ എയറിൽ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്നും. ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റത്തെ ഞങ്ങൾ കർശനമായ നേരിടുമെന്നും” ആകാശ എയർലൈൻ അധികൃതർ സംഭവത്തിന് പിന്നാലെ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.