Flydubai Hijack Attempt: ഇന്ത്യയിലും കേസ് രജിസ്റ്റർ ചെയ്തു, അന്വേഷണം നടത്തുക എൻ.ഐ.എ
NIA Files FIR After Omani Co-Pilot Stabs Indian Captain in Mid-Air Hijacking Attempt: ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ, വിമാനത്തിൽ നടന്ന സംഭവം ആൻ്റി-ഹൈജാക്കിംഗ് ആക്ട്, യു.എ.പി.എ എന്നിവയുടെ പരിധിയിൽ വരുന്നതാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുകയായിരുന്നു എന്നാണ് വിവരം. എൻ.ഐ.എ നിയമത്തിലെ സെക്ഷൻ 8-നൊപ്പം സെക്ഷൻ 6-ലെ ഉപവകുപ്പുകളായ (5), (8) എന്നിവ പ്രയോഗിച്ചാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്

ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാർ/ ഫ്ലൈദുബായ് വിമാനം
ന്യൂഡൽഹി: ഫ്ലൈദുബായ് യാത്രാ വിമാനത്തിലെ അതിക്രമത്തിൽ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സെപ്റ്റംബർ 30-ന് വിമാനം പറത്തുന്നതിനിടെ കോക്പിറ്റിൽ വച്ച് ഓമാൻ സ്വദേശിയായ സഹ പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനായ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2016-ലെ ആൻ്റീ ഹൈജാക്കിംഗ് ആക്ടിലെ സെക്ഷൻ 3 പ്രകാരവും യു.എ.പി,എ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് എൻ.ഐ.എയുടെ ഇടപെടൽ എന്നാണ് വിവരം.
ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ, വിമാനത്തിൽ നടന്ന സംഭവം ആൻ്റി-ഹൈജാക്കിംഗ് ആക്ട്, യു.എ.പി.എ എന്നിവയുടെ പരിധിയിൽ വരുന്നതാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുകയായിരുന്നു എന്നാണ് വിവരം. എൻ.ഐ.എ നിയമത്തിലെ സെക്ഷൻ 8-നൊപ്പം സെക്ഷൻ 6-ലെ ഉപവകുപ്പുകളായ (5), (8) എന്നിവ പ്രയോഗിച്ചാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള എന്തെങ്കിലും ഭീകരവാദ ബന്ധമോ ഗൂഢാലോചനയോ ഈ സംഭവത്തിന് പിന്നിലുണ്ടോ എന്ന കാര്യമാകും എൻ.ഐ.എ പ്രധാനമായും അന്വേഷിക്കുക.
Also Read: “ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം തീരുമാനിക്കേണ്ട!” വിദേശ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് കമൽഹാസൻ
സെപ്റ്റംബർ 30-നാണ് ദുബായിൽ നിന്നും ഫ്ലൈദുബാഇയുടെ വിമാനം യത്ര പുറപ്പെട്ടത്. 174 യാത്രക്കാരും ആറ് ജീവനക്കരുമാണ് ഈ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സ്വദേശിയായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറും ഒമാൻ സ്വദേശിയായ ഫസ്റ്റ് ഓഫീസറും ചേർന്നാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇതിനിടെയായിരുന്നു തികച്ചും അപ്രതീക്ഷിതമായ ആക്രമണം. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി കോക്പിറ്റുൽ ഉണ്ടായിരുന്ന ചെടിയ കോടാലി ഉപയൊഗിച്ച് സഹ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സഹ പൈലറ്റ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ക്യാപ്റ്റൻ്റെ തലക്ക് ഗുരുതര പരുക്കേറ്റിട്ടൂണ്ട്.
വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമായി എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ പരിക്കേറ്റ് നിലത്തുവീണിട്ടും കോക്പിറ്റിൻ്റെ വാതിൽ തുറന്നിടുകയായിരുന്നു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും ചേർന്ന് സഹപൈലറ്റിനെ കീഴ്പ്പെടുത്തി. വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാർ ചേർന്ന് വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വിമാനം ഇറക്കുകയുമായിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സൗദി അറേബ്യൻ അധികൃതർ ഈ സഹപൈലറ്റിനെ അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ യു.എ,ഇയുടെ കസ്റ്റഡിയിലാണ്.
English Summary
The NIA registered a case under the UAPA and Anti-Hijacking Act after an Omani co-pilot allegedly stabbed an Indian captain mid-air in an attempt to hijack a Flydubai flight.