AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Driving Licence: ലൈസന്‍സ് പുതുക്കുന്നവര്‍ സ്റ്റോപ്പ് പ്ലീസ്…ഇനി ഈ സാധനം കൊടുക്കേണ്ട

Driving License Renewal Rules: ഈ പോയിന്റുകള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. പുതിയ നടപടി നിയമം ലംഘിക്കുന്നവര്‍ക്ക് ഇരട്ടി ചെലവ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Driving Licence: ലൈസന്‍സ് പുതുക്കുന്നവര്‍ സ്റ്റോപ്പ് പ്ലീസ്…ഇനി ഈ സാധനം കൊടുക്കേണ്ട
പ്രതീകാത്മക ചിത്രം Image Credit source: Social Media
Shiji M K
Shiji M K | Published: 15 Jan 2026 | 08:45 AM

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷയില്‍ വന്‍ മാറ്റം. 40നും 60നും ഇടയില്‍ പ്രായമുള്ളയാളുകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ല. ഇതിന് പുറമെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകളിലൂടെ പെനാല്‍റ്റി പോയിന്റുകള്‍ കണ്ടെത്താനുള്ള മാറ്റവും വരുന്നുണ്ട്. ഇതുവഴി ഇന്‍ഷുറന്‍സ് പ്രമീയങ്ങളെ ബന്ധിപ്പിക്കാനും സാധിക്കും.

ഡ്രൈവിങ് ലൈസന്‍സ്, വാഹന നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്നത്. സുരക്ഷിത ഡ്രൈവിങ് നടപ്പാക്കുന്നതിനായി, ഡ്രൈവിങ് പെരുമാറ്റവുമായി ബന്ധപ്പെട്ട് പോയിന്റ് സമ്പ്രദായത്തില്‍ ഊന്നല്‍ നല്‍കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം.

ഇ ചലാന്‍ വഴി രേഖപ്പെടുത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനെതിരെ പെനാല്‍റ്റി പോയിന്റുകള്‍ ചേര്‍ക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിശ്ചിത പരിധിക്കപ്പുറം പോയിന്റുകള്‍ ഉണ്ടാകുന്നത് ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനോ ഡ്രൈവിങില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ വഴിവെക്കും.

Also Read: Army Chief Upendra Dwivedi: ‘അതിർത്തിയിലും നിയന്ത്രണ രേഖയ്ക്കു സമീപവും ഭീകരരുടെ ക്യാമ്പുകൾ‘; കരസേനാ മേധാവി

ഈ പോയിന്റുകള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. പുതിയ നടപടി നിയമം ലംഘിക്കുന്നവര്‍ക്ക് ഇരട്ടി ചെലവ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, നിലവില്‍ 40 മുതല്‍ 60 വയസ് വരെ പ്രായമുള്ള അപേക്ഷകര്‍ക്ക് പുതിയ ഡ്രൈവിങ് ലൈസന്‍സിനോ പുതുക്കുന്നതിനോ അപേക്ഷിക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് വേണ്ടിവരില്ല. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.