മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തന്നെ; നിലപാട് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി

ജനങ്ങള്‍ വോട്ട് തനിക്കല്ല തന്നത് കെജ്‌രിവാളിനാണ് നല്‍കിയത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് താനുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തന്നെ; നിലപാട് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി

Sanjay Singh

Published: 

14 Apr 2024 | 09:44 AM

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ പത്‌നി സുനിത കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തന്നെ മതിയെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് മദ്യനയക്കേസില്‍ ജയില്‍ മോചിതനായ സഞ്ജയ് സിങ് പറഞ്ഞു.

മദ്യനയക്കേസിലെ പല രേഖകളും ഇഡി മറച്ചുവെച്ചാണ് നേതാക്കള്‍ക്ക് ജാമ്യം നിഷേധിക്കുന്നത്. ഡല്‍ഹിയിലെ ഭരണം സ്തംഭിക്കരുതെന്നാണ് നിര്‍ദേശം. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയവയിലെ മാതൃകാപ്രവര്‍ത്തനം തുടരണം എന്നാണ് സന്ദേശം. കെജ്‌രിവാള്‍ ജയിലിലാണെങ്കിലും മന്ത്രിമാരും എംഎല്‍എമാരും ജനങ്ങള്‍ക്കിടയിലേക്കിറങ്ങണം. കെജ്‌രിവാളിന് ജയിലില്‍ നിന്നുകൊണ്ട് ഭരണം തുടരാം. അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണ്, കുറ്റവാളിയല്ല. കെജ്‌രിവാള്‍ രാജിവെക്കണമെന്ന് ഭരണഘടനയില്‍ ഒരു വ്യവസ്ഥയുമില്ല. ഹൈക്കോടതി മൂന്ന് അപേക്ഷകള്‍ തള്ളി. രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും സഞ്ജയ് സിങ് പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടുചെയ്തത് അരവിന്ദ് കെജ്‌രിവാളിനാണ്. അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ജോലി ചെയ്തത്. ജനങ്ങള്‍ വോട്ട് തനിക്കല്ല തന്നത് കെജ്‌രിവാളിനാണ് നല്‍കിയത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് താനുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. ഭരണഘടന ശില്‍പി ബി ആര്‍ അംബേദ്കറിന്റെ ജന്മദിനമായ ഇന്ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
Namma Metro: നമ്മ മെട്രോയില്‍ തിരക്ക് കുറയുന്നു! സര്‍വീസിന് പുതിയ ട്രെയിനുകള്‍ ഉടനെത്തും
ഇമിഗ്രേഷൻ പൂർത്തിയാക്കാതെ ഇറ്റാലിയൻ പൗരന്മാർ മ്യൂണിക്കിലേക്ക് പറന്നു; അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വൈദ്യുതി ക്ഷാമമെന്ന് കേരളത്തിലെ മന്ത്രി; നേപ്പാളിന് ദിവസം 600 മെഗാവാട്ട് ​വൈദ്യുതി നൽകാൻ ഇന്ത്യ
Disha Salian : സുശാന്ത് സിം​ഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്