Bengaluru Traffic: ബെംഗളൂരു എഫ്ടിഐ ജങ്ഷനില്‍ ബ്ലോക്കായോ? എന്നാല്‍ ഈ വഴികളിലൂടെ പോകാം

Stuck at FTI Junction Bengaluru? Here Are Alternate Routes to Save Time: ബ്ലോക്കില്‍ പെടാതെ വേഗത്തില്‍ യാത്ര നടത്താന്‍ നിങ്ങള്‍ക്ക് ഇതര റൂട്ടുകള്‍ പരിഗണിക്കാം. രാജാജിനഗര്‍ പോലീസ് ഗതാഗതം വഴിതിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇനി പരിഗണിക്കാവുന്ന റൂട്ടുകള്‍ നോക്കാം.

Bengaluru Traffic: ബെംഗളൂരു എഫ്ടിഐ ജങ്ഷനില്‍ ബ്ലോക്കായോ? എന്നാല്‍ ഈ വഴികളിലൂടെ പോകാം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 29 Apr 2026 | 12:54 PM

ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ ഇറങ്ങുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ബെംഗളൂരു പോലുള്ള മെട്രോ സിറ്റികളില്‍ അനുഭവപ്പെടുക മണിക്കൂറുകളോളം നീണ്ട ബ്ലോക്കായിരിക്കും. നിലവില്‍ ബെംഗളൂരുവിലെ ഔട്ടര്‍ റിങ് റോഡിലെ എഫ്ടിഐ ജങ്ഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുകാരണം, ഇവിടെയും ഗതാഗതക്കുരുക്കുണ്ടാകുന്നു.

ഈ സാഹചര്യത്തില്‍ ബ്ലോക്കില്‍ പെടാതെ വേഗത്തില്‍ യാത്ര നടത്താന്‍ നിങ്ങള്‍ക്ക് ഇതര റൂട്ടുകള്‍ പരിഗണിക്കാം. രാജാജിനഗര്‍ പോലീസ് ഗതാഗതം വഴിതിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇനി പരിഗണിക്കാവുന്ന റൂട്ടുകള്‍ നോക്കാം.

ഭാരവാഹനങ്ങള്‍

സുരാന കോളേജ് ജങ്ഷനില്‍ നിന്ന് കൃഷ്ണനന്ദനഗര്‍ അല്ലെങ്കില്‍ മഹാലക്ഷ്മി ലേഔട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ സുരാന കോളേജില്‍ നിന്ന് ഇടത്തേക്ക് തിരിയണം, എസ്ആര്‍എസ് ജങ്ഷനില്‍ നിന്ന് യു-ടേണ്‍ എടുത്ത് സിഎംടിഐ സിഗ്‌നലില്‍ വലത്തേക്ക് തിരിഞ്ഞ്, ലോറി ടെര്‍മിനല്‍ ക്രോസില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകാം.

Also Read: Namma Metro: നമ്മ മെട്രോ സൂപ്പറാകും; പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു, എവിടേക്കെല്ലാം പോകാം?

ബിഎംടിസി ബസുകള്‍

ബിഎംടിസി ബസുകള്‍ സിഎംടിഐ ജങ്ഷനില്‍ നിന്ന് സുമനഹള്ളിയിലേക്കോ നയന്ദഹള്ളിയിലേക്കോ പോകുന്നവരാണെങ്കില്‍ എഫ്ടിഐ പാലത്തിന് താഴെയുള്ള റോഡ് വഴി പോകാതെ, ഫ്‌ളൈഓവര്‍ കയറി ഡോ.രാജ്കുമാര്‍ സമാധി വഴി വേണം പോകാന്‍.

ചെറിയ വാഹനങ്ങള്‍

സുരാന കോളേജില്‍ നിന്നും മഹാലക്ഷ്മി ലേഔട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ എഫ്ടിഐ പാലത്തില്‍ നിന്ന് ഇടത്തേക്ക് തിരിയണം. സിഎംടിഐ സിഗ്നലില്‍ നിന്ന് യു-ടേണ്‍ എടുത്ത് ലോറി ടെര്‍മിനല്‍ ക്ലോസില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകാം.

 

 

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ